HomeNewsCrimeബിജെപി നേതാവിന്റെ വധം: വളാഞ്ചേരി സ്വദേശിയടക്കം നാല് അല്‍ -ഉമ ഭീകരര്‍ കുറ്റക്കാര്‍

ബിജെപി നേതാവിന്റെ വധം: വളാഞ്ചേരി സ്വദേശിയടക്കം നാല് അല്‍ -ഉമ ഭീകരര്‍ കുറ്റക്കാര്‍

hand-cuff

ബിജെപി നേതാവിന്റെ വധം: വളാഞ്ചേരി സ്വദേശിയടക്കം നാല് അല്‍ -ഉമ ഭീകരര്‍ കുറ്റക്കാര്‍

കൊല്ലങ്കോട് സ്വദേശിയും ബിജെപി മണ്ഡലം പ്രസിഡന്റുമായ വെള്ളാരംകടവ് മണി(35)യെ വധിച്ച കേസില്‍ നാല് അല്‍-ഉമ ഭീകരര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.

ഇവര്‍ക്കുള്ള ശിക്ഷ 16ന് വിധിക്കും. കേരളത്തില്‍ അല്‍- ഉമ ബന്ധം സ്ഥിരീകരിച്ച ആദ്യകേസിലാണ് പാലക്കാട് അതിവേഗകോടതി (മൂന്ന്) ജഡ്ജ് കെ.ആര്‍. മധു കുമാര്‍ വിധിപറഞ്ഞത്. കേസിലെ ഒന്നുമുതല്‍ നാലുവരെ പ്രതികളായ കിഴക്കഞ്ചേരി സ്വദേശി ഷെരീഫ്, വിളയൂര്‍ സ്വദേശി സെയ്തലവി ബാവ, വല്ലപ്പുഴ സ്വദേശി അബ്ദുള്‍ ഖാദര്‍, വളാഞ്ചേരി സ്വദേശി സയ്യിദ് ഹബീബ് കോയ തങ്ങള്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. 5,6,7 പ്രതികളായ മലപ്പുറം സ്വദേശി അബൂബക്കര്‍, കിണ്ണത്തുമുക്ക് സ്വദേശി അബ്ദുള്‍ റഹ്മാന്‍, മുതലമട സ്വദേശി ഷെയ്ക്ക് മുസ്തഫ എന്നിവരെ തെളിവില്ലെന്നുകണ്ട് വിട്ടയച്ചു. അഞ്ചാം പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. 1996ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. ജയിലില്‍ കഴിഞ്ഞിരുന്ന കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് പ്രതി പളനി ബാബയും ടാഡ കേസില്‍ ഉള്‍പ്പെട്ട ഭീകരബന്ധമുള്ള ചിലരും നടത്തിയ കൂടിക്കാഴ്ചയെത്തുടര്‍ന്നാണ് മണിയെ കൊല്ലാന്‍ ഗൂഢാലോചന നടന്നത്. കൊല്ലങ്കോട്ട് ഒരു സ്ത്രീയെ കൊലപ്പെടുത്തിയ ഷംസുദ്ദീന്‍ എന്നയാളെ ചിലര്‍ വധിച്ചിരുന്നു. അതിനു പകരമായിട്ടായിരുന്നു മണിയുടെ കൊലപാതകം. 1996 സെപ്തംബര്‍ 13ന് രാത്രി നായാട്ടിനെന്ന വ്യാജേന വീട്ടില്‍ നിന്ന് വിളിച്ചിറക്കിയശേഷം മണിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടക്കത്തില്‍, മുതലമട സിഐയും പിന്നീട് ആലത്തൂര്‍ ഡിവൈഎസ്പിയും നടത്തിയ കേസന്വേഷണം ക്രൈംബ്രാഞ്ച് പ്രത്യേക സംഘം പൂര്‍ത്തിയാക്കി. കൊലപാതകത്തിന് പത്ത് വര്‍ഷത്തിനുശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Summary: Palakkad fasttrack court identifies the four out of five Al-Umma terrorists accused in the murder of a BJP activist as a culprits.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!