HomeNewsInaugurationവളാഞ്ചേരിയില്‍ രാത്രികാല സുരക്ഷാ സംവിധാനം ആരംഭിച്ചു

വളാഞ്ചേരിയില്‍ രാത്രികാല സുരക്ഷാ സംവിധാനം ആരംഭിച്ചു

വളാഞ്ചേരിയില്‍ രാത്രികാല സുരക്ഷാ സംവിധാനം ആരംഭിച്ചു

വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റ് മുന്‍കയ്യെടുത്ത് ടൗണില്‍ രാത്രികാല സുരക്ഷാസംവിധാനം തുടങ്ങി. ടൗണില്‍ വര്‍ധിച്ചുവരുന്ന മോഷണങ്ങള്‍ തടയുന്നതിനും നാടോടികള്‍, സമൂഹവിരുദ്ധര്‍ തുടങ്ങിയവരുടെ ശല്യം ഒഴിവാക്കാനുമാണ് പദ്ധതി നടപ്പാക്കുന്നത്. ഈ സംരംഭത്തില്‍ വളാഞ്ചേരി പോലീസും സഹകരിക്കും.

തുടക്കത്തില്‍ പത്ത് സെക്യൂരിറ്റി ഗാര്‍ഡുകളാണ് രാത്രി ഒമ്പതുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ടൗണും പരിസരവും നിരീക്ഷിക്കുക. വളാഞ്ചേരി വ്യാപാരഭവനില്‍ സി.ഐ പി. അബ്ദുള്‍ ബഷീര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.എം. പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി. കുഞ്ഞാവുഹാജി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ. മുഹമ്മദാലി, എസ്.ഐ എന്‍.സി. മോഹനന്‍, അഡീഷണല്‍ എസ്.ഐ രവി, പൈങ്കല്‍ ഹംസ, ടി. ജയകൃഷ്ണന്‍, കളത്തില്‍ സുബൈര്‍, എ.വി. വേണു, വി. സലീം, ഖത്തര്‍ അലി, പറശ്ശേരി അസൈനാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Summary: The night time patrolling system has started at Valanchery.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!