ആതവനാട് സി.പി.എം-ബി.ജെ.പി സംഘടനം: 14 പേർക്ക് പരിക്ക്
ആതവനാട് വ്യാഴാഴ്ച രാത്രി സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പതിനാല് പേർക്ക് പരിക്കേറ്റു. ആതവനാട് മാട്ടുമ്മലിലാണ് സംഭവം. സംഘടനത്തെത്തുടർന്ന് പരിക്കേറ്റ 7 ബി.ജെ.പി പ്രവർത്തകരെയും ഏഴ് സി.പി.എം പ്രവർത്തകരെയും വളാഞ്ചേരിയിലെ വിവിധ സ്വകാര്യ ആശുപത്രികളിലും കോഴിക്കോട് മെഡിക്കൽ കോളേജിലുമായി പ്രവേശിപ്പിച്ചു.
രണ്ടു ദിവസങ്ങളായി പ്രദേശത്ത് സി.പി.എമ്മിന്റെയും ആർഎസ്സസ്സിന്റെയും പോസ്റ്ററുകൾ നശിപ്പിക്കപ്പെടുന്നതായി പരാതിയുണ്ടായിരുന്നു. ഇതേതുടർന്ന് ഇരു പാർടികളും പ്രതിഷേധ പ്രകടനം നടത്തുകയുണ്ടായി. ആർഎസ്‌എസ്സ് പ്രവർത്തകരുടെ പ്രകടനത്തിനിടയിൽ സിപിഎം ഓഫീസിനു നേരെ കല്ലേറൂണ്ടാവുകയും, ഇതിൽ പ്രതിഷേധവുമായി പ്രകടനം നടത്തിയ സിപിഎം നടത്തിയ പ്രകടനത്തിനു നേരെ ആക്രമണവുമുണ്ടായി. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്.
നടക്കാവ്, നിസാർ അസ്പത്രിയിലുള്ള സിപിഎം പ്രവർത്തകർ:യാസി, തുഫൈൽ, മുനീർ, ഇബ്രാഹിം, അബ്ദുൽ റഷീദ്, തൻസീർ,ഷിഹാദ്
മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവർ: സുന്ദരൻ, ദാമോദരൻ, ശശി, ശശിയുടെ ഭാര്യ പ്രീത, മുരളി, അനീഷ്, ചന്ദ്രൻ
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here