ഇരിമ്പിളിയം എ.എം.യു.പി സ്കൂളിലെ വിദ്യാര്‍ഥി കൂട്ടായ്മയില്‍ കൊയ്ത്തുത്സവം നടത്തി
കാര്‍ഷിക സംസ്കാരത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച് ഇരിമ്പിളിയത്ത് കൊയ്ത്തുത്സവവും കര്‍ഷകരെ ആദരിക്കലും നടത്തി. ഇരിമ്പിളിയം എ.എം.യു.പി സ്കൂളിലെ ഹരിതസേന, സീഡ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ പി.ടി.എയും ഇരിമ്പിളിയം കൃഷിഭവനും ചേര്‍ന്ന് സ്കൂളിന് സമീപം പാട്ടത്തിനെടുത്ത മൂന്നുപറ കണ്ടത്തിലാണ് കൃഷിയിറക്കിയത്.
ഇതിന്റെ കൊയ്ത്താണ് വെള്ളിയാഴ്ച നടന്നത്. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.കെ. കുഞ്ഞു ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. മൊയ്തു അധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്തംഗം സലീം കുരുവമ്പലം മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ഇരുപതോളം കര്‍ഷകരെ കുറ്റിപ്പുറം എ.ഇ.ഒ എം. ശ്രീധരന് ആദരിച്ചു.
സി.പി. ഉമ്മുകുല്‍സു, എ.പി. നാരായണന്, പി. മുഹമ്മദ് അബ്ദുറഹ്മാന്, പി.എം. അബ്ദുറഹ്മാന്, കെ. മൊയ്തീന്‍കുട്ടി, ടി.കെ. മനോജ്, പ്രധാനാധ്യാപിക എ.ഒ. ഗിരിജ, ടി. നിസാറുദ്ദീന്‍, കെ.ടി. ഗോപാലന്, പി. സുരേഷ്, ടി.കെ. റഹീന, പി. മോഹനദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.
Summary: An harvest festival has been conducted by the seed activists and green army of Irimbiliyam AMUP school
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here