HomeNewsInaugurationഇരിമ്പിളിയം പഞ്ചായത്തിൽ വനിതകൾക്ക് പശുക്കുട്ടികളെ വിതരണം ചെയ്തു

ഇരിമ്പിളിയം പഞ്ചായത്തിൽ വനിതകൾക്ക് പശുക്കുട്ടികളെ വിതരണം ചെയ്തു

ഇരിമ്പിളിയം പഞ്ചായത്തിൽ വനിതകൾക്ക് പശുക്കുട്ടികളെ വിതരണം ചെയ്തു

ഹിഫര്‍ ഡെവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായി ഇരിമ്പിളിയത്ത് വനിതകള്‍ക്ക് 50 പശുക്കുട്ടികളെ വിതരണംചെയ്തു. പട്ടികവിഭാഗത്തില്‍പ്പെട്ട 10 വനിതകള്‍ക്ക് അഞ്ചുവീതം സങ്കരയിനം പശുക്കുട്ടികളെയാണ് നല്‍കിയത്. മില്‍മ മലബാര്‍ മേഖലാ യൂണിയനാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. മൊയ്തു നിര്‍വഹിച്ചു. വൈസ്​പ്രസിഡന്റ് എന്‍. ഉമ്മുകുല്‍സു അധ്യക്ഷയായി. പട്ടാമ്പി പി ആന്‍ഡ് ഐ വിഭാഗം സീനിയര്‍ സൂപ്പര്‍വൈസര്‍ എം. നാരായണന്‍കുട്ടി, സംഘം സെക്രട്ടറി പി. സന്തോഷ്‌കുമാര്‍, ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്‍ എ.പി. നാരായണന്‍, ആരോഗ്യ സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്‍ സി.പി. ഉമ്മുകുല്‍സു, ഇരിമ്പിളിയം കൃഷി അസിസ്റ്റന്റ് മണികണ്ഠന്‍, മില്‍മ സൂപ്പര്‍വൈസര്‍ കെ. സിറാജ്, വി.ആർ.പി. ജിഷ, എന്‍. മുഹമ്മദ്, സി.പി. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

Summary: 50 calf were distributed among 10 schduled class women in Irimbiliyam panchayat, as a part of Fifer Development Project


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!