ഇ-സാക്ഷരത:മുഴുവൻ സേവനങ്ങളും സുതാര്യമാക്കാൻ കഴിയുമെന്ന് ആർ ടി ഒ
മോട്ടോർ വാഹനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും പൊതുജനങ്ങൾക്ക് സുതാര്യമായി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തും സാക്ഷരതാമിഷനും നടപ്പിലാക്കുന്ന ഇ-സാക്ഷരതാ പരിപാടിയിലൂടെ സാധ്യമാകുമെന്ന് മലപ്പുറം റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ എംവി അജിത്‌കുമാർ പറഞ്ഞു. ബ്ലോക്ക് സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന ഇ-സാക്ഷരതാ പദ്ധതിയുടെ ഭാഗമായുള്ള പഠനപ്രചരണകേന്ദ്രത്തിന്റെ ഫ്ലാഗ്കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെപി വഹീദ അദ്യക്ഷനായിരുന്നു.
വൈസ് പ്രസിഡന്റ് കെപി സുരേന്ദ്രൻ, ബ്ലോക്ക് മെമ്പർമാരായ കൈപള്ളി അബ്ദുള്ളക്കുട്ടി, ഖൈറുന്നീസ ചിറ്റകത്ത്, രമണി, റുബീന സക്കറിയ, ബ്ലോക്ക് ബിഡിഒ ടി യൂസഫ്, ജോയ്ന്റ് ബിഡിഒ എകെ ശങ്കർ, ജിഇഒ ശശിധരൻ, ബ്ലോക്ക് കോ-ഓർഡിനേറ്റർ കെടി നിസാർബാബു, പിവി ബദറുന്നീസ, കെ പ്രിയ, എം ഷൈലജ, യു വസന്ത, ടി സുജിത, എംപി റുഖിയ തുടങ്ങിയവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here