എം.ഇ.എസ്. എന്‍ജി. കോളേജിലെ ലേഡീസ് ഹോസ്റ്റലിന്റെ മുകളില്‍ കണ്ട ആളെ പിടികൂടി പോലീസിലേല്‍പ്പിച്ചു
എം.ഇ.എസ്. എന്‍ജി. കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍കെട്ടിടത്തിന് മുകളില്‍ കണ്ട ആളെ സെക്യൂരിറ്റി ജീവനക്കാരന്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. രാജസ്ഥാന്‍ സ്വദേശിയും കോയമ്പത്തൂരിലെ താമസക്കാരനുമായ ഭരത്കുമാറാ(40)ണ് പിടിയിലായത്. മാനസികവൈകല്യമുണ്ടെന്ന് ബോധ്യപ്പെട്ടതോടെ പോലീസ് ഭരത്കുമാറിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു.
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. കെട്ടിടത്തിന്റെ സണ്‍ഷൈഡില്‍ കയറി ഇരിക്കുകയായിരുന്ന ഭരത്കുമാറിനെ കണ്ടതോടെ പെണ്‍കുട്ടികള്‍ ഒച്ചവെച്ചു. സെക്യൂരിറ്റി ജീവനക്കാരനെത്തി ജനലില്‍പിടിച്ചുകെട്ടി. രാവിലെ കെട്ടിടത്തിന് മുകളില്‍നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ചതോടെ അഗ്‌നിശമനസേനയുടെ സഹായത്തോടെയാണ് താഴെയിറക്കിയത്. പിന്നീട് പോലീസ് സ്ഥലത്തെത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഭരത്കുമാര്‍ നല്‍കിയ ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ബന്ധുക്കളെ കിട്ടി. കോയമ്പത്തൂരിലെ സഹോദരന്റെ വീട്ടില്‍നിന്ന് കഴിഞ്ഞദിവസം ഇറങ്ങിപ്പോന്നതായിരുന്നു. ഭരത്കുമാറിനെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ കോയമ്പത്തൂര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പരാതിയില്ലാത്തതിനാലും മാനസിക വൈകല്യമുള്ള ആളായതിനാലും കേസെടുക്കാതെ ബന്ധുക്കള്‍ക്കൊപ്പം വിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here