കയ്യൊപ്പ്: സമാനതകളില്ലാതെ വേറിട്ടതെന്ന് റവന്യുമന്ത്രി അടൂര്‍ പ്രകാശ്
‘ദേശീയതയ്ക്ക് യുവത്വത്തിന്റെ കയ്യൊപ്പ്’ എന്ന ആശയം ലോകചരിത്രത്തില്‍ സമാനതകളില്ലാത്തതും വേറിട്ട രീതിയുമാണെന്ന് റവന്യുമന്ത്രി അടൂര്‍ പ്രകാശ്. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ് മാനിഫെസ്റ്റോയില്‍ ചേര്‍ക്കാനുള്ള യുവാക്കളുടെയും സന്നദ്ധ സംഘടനകളുടെയും പൊതുവായ അഭിപ്രായങ്ങള്‍ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടയ്ക്കല്‍ അസംബ്ലി യൂത്ത്‌കോണ്‍ഗ്രസ് വളാഞ്ചേരിയില്‍ സംഘടിപ്പിച്ച ‘ദേശീയതയ്ക്ക് യുവത്വത്തിന്റെ കയ്യൊപ്പ്’ എന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രകടനപത്രിക തീര്‍ത്തും ജനകീയമാക്കണമെന്ന രാഹുല്‍ഗാന്ധിയുടെ ആഗ്രഹം യൂത്ത്‌കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഷാഹ്‌നാസ് പാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. നിര്‍ദേശപത്രികയുടെ പ്രകാശനം കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് അംഗം വി. ബാബുരാജ് നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറിമാരായ സിജു പാവറട്ടി, സിദ്ദീഖ് പന്താവൂര്‍, വി.എം. കൊളക്കാട്, ഇ.പി. രാജീവ്, വാഴൂര്‍ മുഹമ്മദ്കുട്ടി, അഡ്വ. സുബൈര്‍ മുല്ലഞ്ചേരി, അഡ്വ. നസ്‌റുള്ള, ഹക്കീം വെണ്ടല്ലൂര്‍, പറശ്ശേരി അസൈനാര്‍, പാറമ്മല്‍ മുസ്തഫ, പി.സി.എ. നൂര്‍, മണി പൊന്മള, പി.ആര്‍. കുഞ്ഞന്‍, കെ.പി. വേലായുധന്‍, വിനു പുല്ലാനൂര്‍, പി.ടി. ഷാജഹാന്‍, പി. മുരളി, മാനു കാടാമ്പുഴ, എന്‍.പി. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Summary: Revenue minister Adoor Prakash observed the idea of the “The Signature” program is new that has not similarities in world history.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here