HomeNewsArticlesകലാപ്രതിഭകളും കലാതിലകങ്ങളും കൂലിപണിക്കരും വീട്ടമ്മമാരും…

കലാപ്രതിഭകളും കലാതിലകങ്ങളും കൂലിപണിക്കരും വീട്ടമ്മമാരും…

keralotsavam

കലാപ്രതിഭകളും കലാതിലകങ്ങളും കൂലിപണിക്കരും വീട്ടമ്മമാരും…

കുറ്റിപ്പുറം ബ്ലോക്ക് തുടർ വിദ്യാഭ്യാസ കലോത്സവത്തിലെ കലാപ്രതിഭകളും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ നെട്ടോട്ടമോടുന്നവർ. കഴിഞ്ഞ ദിവസം തുടർവിദ്യാഭ്യാസ കലോത്സവത്തിന് തിരശ്ശീല വീണപ്പോൾ ചെറുപ്പകാലത്തിന്റെ നഷ്ടബോധം ഇവരിൽ പ്രകടമായിട്ടുണ്ട്. വിവിധ കാരണങ്ങളാൽ സ്കൂളിൽ പോകാത്തവരോ സ്കൂൾ ജീവിതം പൂർത്തിയാക്കൻ കഴിയാത്തവരോ ആയിട്ടുള്ളവരുടെ കലാവാസനകൾക്ക് പുനർ‌ജന്മം നൽകാൻ സാക്ഷരതാ മിഷൻ വേദി ഒരുക്കിയപ്പോൾ കൊഴിഞ്ഞു പോയ വസന്തത്തിന്റെ തിരിച്ച് വരവ് ഇവർ പരസ്‌പരം പങ്കുവെച്ചു. ഗുണഭോക്താക്കളുടെ വിഭാഗത്തിൽ കലാ പ്രതിഭാ പട്ടം നേടിയത് മാറാക്കര പഞ്ചായത്തിലെ കരേക്കാട് സ്വദേശി 38 വയസ്സുള്ള നെല്ലാക്കൽ മുഹമ്മദലിയാണ്. സ്റ്റേജ് സ്റ്റേജിതര മത്സരങ്ങളിൽ 24 പോയിന്റാണ് ഇദ്ദേഹം നേടിയത്. 14 പോയ്ന്റോടെ കലതിലകപട്ടം നേടിയത് വളാഞ്ചേരി പഞ്ചായത്തിലെ വട്ടപ്പാറ സ്വദേശിനി 35 വയസ്സുള്ള ഷീബ എന്ന വീട്ടമ്മയാണ്.

പഠിതാക്കളൂടെ വിഭാഗത്തിൽ കലാപ്രതിഭാപട്ടം നേടിയത് വളാഞ്ചേരി പഞ്ചായത്തിലെ വൈക്കത്തൂർ സ്വദേശി സുബ്രമണ്യനാണ്. സിമന്റ് പണിക്കാരനായ ഇദ്ദേഷം 20 പോയിന്റാണ് നേടിയത്. കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടത് എടയൂർ പഞ്ചായത്തിലെ വടക്കും‌പുറം സ്വദേശിനിയും LIC ഏജന്റുമായ 40 കാരിയായ എം പ്രീതാകുമാരിയാണ്. ജില്ലാ തുടർ വിദ്യാഭ്യാസ കലോ‌ത്സവത്തിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് വിജയികൾ.

Summary: All about the winners of the Kuttippuram Block Continous Education Arts fest.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!