കലോത്സവത്തിന് ആവേശത്തുടക്കം: സ്റ്റേജ് മത്സരങ്ങളുടെ ഫലം ഇന്ന് ഉച്ചയോടെ പുറത്തുവന്നു തുടങ്ങും
കേരള സംസ്ഥാന യുവജൻ ക്ഷേം ബോർഡും വളാഞ്ചേരി ഗ്രാമ പഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന ‘കലോത്സവം 204-15’ന് ഔപചാരികമായി ഉദ്ഘാടനം. വളാഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന വളാഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കുന്ന സമ്മേളനത്തിൽ കെ.ടി. ജലീൽ എം.എൽ.എ കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറ്റിങ്ങ് കമ്മറ്റി ചെയർമാൻ ഷംസു പാറക്കൽ അദ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ സുഹ്‌റ മമ്പാട് മുഖ്യാഥിതിയായി. വളാഞ്ചേരി ഗ്രാമപഞ്ചായത്തിലെയും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിലെയും വിവിധ അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വളാഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന സമാന്തര സ്ഥാപനങ്ങളിലെ ആയിരത്തിലധികം വിദ്യാർഥികൾ മാറ്റുരകക്കുന്ന കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങൾ വ്യാഴാഴ്ച തുടങ്ങി. മികച്ച നിലവാരം പുലർത്തിയ കഥാപ്രസംഗം തുടങ്ങിയ മത്സര ഇനങ്ങൾക്ക് വിദ്യാർഥികളിൽ നിന്നും നാട്ടുകാരുടെ ഇടയിൽ നിന്നും പ്രേക്ഷക പങ്കാളിത്തം കൊണ്ട് മികച്ച പ്രതികരണമാണ് ഉണ്ടായത്.
സ്റ്റേജ് മത്സരങ്ങളുടെ ഫലം വെള്ളിയാഴ്ച ഉച്ചയോട് കൂടെ വെബ്‌സൈറ്റ് വഴി ലഭ്യമായി തുടങ്ങും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here