സംസ്ഥാനത്ത് ആദ്യമായി നടത്തുന്ന സമ്പൂർണ്ണ ഇ-സർവ്വീസ് സ്വയംപര്യാപ്തത യജ്ഞത്തിന്റെയും ഇന്റർനെറ്റ് തുടർ സാക്ഷരതാ പരിപാടികളുടേയും ബ്ലോക്ക് പഞ്ചായത്ത് തല നടത്തിപ്പ് സമിതി ചേർന്നു:പഞ്ചായത്ത് തല യോഗങ്ങൾ അടുത്ത ആഴ്ച്ച മുതൽ
കുറ്റിപ്പുറം ബോക്ക് പഞ്ചായത്തിനു കീഴിൽ ബ്ലോക്ക് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് ആദ്യമായി നടത്തുന്ന സമ്പൂർണ്ണ ഇ-സർവ്വീസ് സ്വയംപര്യാപ്തത യജ്ഞത്തിന്റെയും ഇന്റർനെറ്റ് തുടർ സാക്ഷരതാ പരിപാടികളുടേയും ബ്ലോക്ക് പഞ്ചായത്ത് തല നടത്തിപ്പ് സമിതി ചേർന്നു. പരിപാടി ഗ്രാമ പഞ്ചായത്ത് തലത്തിൽ നടത്തുന്നതിനു വേണ്ടിയുള്ള നടത്തിപ്പ് സമിതി അടുത്ത ആഴ്ച മുതൽ നടക്കും.
ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട മുഴുവൻ ആളുകൾക്കും ഇന്റർനെറ്റ് സംവിധാനവും അതുവഴി ഇ-സർവ്വീസ് സ്വയം പര്യാപ്തതാ വൽകരണവും നടത്തുക എന്നുള്ളതാണ് പദ്ധതിയുടെ ഉദ്ദേശം. ഇതിന്റെ ഭാഗമായി ഡിസം. 9 ഉച്ചക്ക് 1:30ന് കല്പകഞ്ചേരി, 10ന് രവിലെ 11 മണിക്ക് ആതവനാട്, ഉച്ചക്ക് 2 മണിക്ക് മാറക്കര, 11ന് 10 മണിക്ക് എടയൂർ, ഉച്ചക്ക് 2ന് വളാഞ്ചേരി, 12ന് രാവിലെ 10 മണിക്ക് കുറ്റിപ്പുറം, 13ന് രാവിലെ 2 മണിക്ക് ഇരിമ്പിളിയം പഞ്ചായത്തുകളിലാണ് സമിതികൾ ചേരുന്നത്.
സമിതികളിൽ ഗ്രാമപഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ ഐസിഡിഎസ് സൂപ്രവൈസർ, വിദ്യാഭ്യാസ സ്ഥാപന മേധാവികൾ, പിടിഎ പ്രസിഡന്റുമാർ, അങ്കണവാടി വർക്കർമാർ, കുടുംബശ്രീ എൽഡിഎസ്, എഡിഎസ് ഭാരവാഹികൾ, യുവജന രാഷ്ട്രീയ പാർട്ടി ഭാരവാഹികൾ, ക്ലബ് ഭാരവാഹികൾ, പ്രൊജക്ട് ട്രൈനിങ്ങ് സെന്റർ മേധാവികൾ,പ്രേരക്മാർ തുടങ്ങിയവരായിരിക്കും പരിപാടികളിൽ പങ്കെടുക്കുന്നത്. പ്രൊജക്ടിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി ബോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ ചെയർമാന്മാരായി വിവിധ സബ്കമ്മറ്റികളും രൂപീകരിച്ചു.
ബ്ലോക്ക് തല പരിപാടികളുടെ ഉദ്ഘാടനം പ്രദിഡന്റ് കെ പി വഹീദ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ പി സുരേന്ദ്രൻ അദ്യക്ഷനായിരുന്നു.വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ സജിതാകുമാരി, ഒറ്റകത്ത് ജമീല, ബ്ലോക്ക് സ്ഥിരം സമിതി അദ്യക്ഷന്മാരായ ഇസി അബ്ദുനാസർ, അഴുപ്പുറം കദിയാമ്മു, വിവിധ പഞ്ചായത്തുകളിലെ വൈസ് പ്രസിഡന്റുമാർ, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാന്മാർ, ബ്ലോക്ക് സാക്ഷരതാ കോ-ഓർഡിനേറ്റർ കെ മൊയ്തീൻകുട്ടി മാസ്റ്റർ, ടി യൂസഫ്, ആർ ശങ്കർ തുടങ്ങിയവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here