HomeNewsInaugurationകുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ ഇ-സാക്ഷരതാ വിജ്ഞാന ജാലകത്തിലൂടെ രണ്ടാം ഘട്ട പരിപാടികൾക്ക് തുടക്കമായി

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ ഇ-സാക്ഷരതാ വിജ്ഞാന ജാലകത്തിലൂടെ രണ്ടാം ഘട്ട പരിപാടികൾക്ക് തുടക്കമായി

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ ഇ-സാക്ഷരതാ വിജ്ഞാന ജാലകത്തിലൂടെ രണ്ടാം ഘട്ട പരിപാടികൾക്ക് തുടക്കമായി

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന സമ്പൂർണ്ണ ഇ-സർവ്വീസ് സ്വയമ്പര്യാപ്തതായജ്ഞത്തിന്റെയും ഇന്റർനെറ്റ് തുടർസാക്ഷരതാ പരിപാടിയുടെയും രണ്ടാംഘട്ട പ്രചരണപരിപാടിയുടെ തുടക്കമായി. ഇതിന്റെ ഭാഗമായി നടന്ന ഇ-സാക്ഷരതാ വിജ്ഞാനജാലകയോഗത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വഹീദ നിർ‌വഹിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ പി സുരേന്ദ്രൻ അദ്യക്ഷനായിരുന്നു. ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ‌പേഴ്സൺ അഴുപ്പുറം കദിയാമ്മു, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബുഷ്‌റ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ‌പേഴ്സൺ ഉമ്മുകുത്സു, ബ്ലോക്ക് മെമ്പർമാരായ ഖൈറുന്നീസ ചിറ്റകത്ത്, കൈപള്ളി അബ്ദുള്ളക്കുട്ടി, കുറ്റിപ്പുറം എ‌ഇ‌ഒ കെ ശ്രീധരൻ, ബി‌ഡിഒ സുബൈദ, ബ്ലോക്ക് ബി‌ഡി‌ഒ എ‌‌കെ ശങ്കർ, കെ അജിത, കെ മൊയ്തീൻ‌കുട്ടി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

ബ്ലോക്ക് നോഡൽ പ്രേരക് കെ ടി നിസാർ ബാബു വിഷായവതരണം നടത്തി. പദ്ധതിയുടെ നടത്തിപ്പിനായി ഏഴു പ്രൊജക്റ്റ് ട്രൈനിങ്ങ് സെന്ററുകളും ഒരു സഞ്ചരിക്കുന്ന ഇന്റർനെറ്റ് പഠന കേന്ദ്രവും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അടുത്ത തിങ്കൾ ചൊവ്വ ദിവസങ്ങളിൽ വിവിധ സബ്‌കമ്മിറ്റികളുടെ പ്രത്യേക യോഗങ്ങൾ ഉണ്ടായിരിക്കുമെന്ന് പ്രശിഡന്റ് കെ പി വഹീദ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!