HomeNewsGeneralകുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ സംസ്ഥാനത്തിന് മാതൃകയാകുന്നു

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ സംസ്ഥാനത്തിന് മാതൃകയാകുന്നു

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ സംസ്ഥാനത്തിന് മാതൃകയാകുന്നു

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തിൽ കേരളത്തിലാദ്യമായി നടപ്പിലാക്കുന്ന സമ്പൂർണ്ണ ഇ-സർവ്വീസ് സ്വയം പര്യാപ്തതായജ്ഞം. ഇ-സാക്ഷരതാ പദ്ധതിയുറ്റെ ഭാഗമായി അക്ഷര‌സർവ്വെയുടെ അദ്യകണക്കെടുപ്പ് സംസ്ഥാന സാക്ഷരതാമിഷൻ അഡ്മിനിസ്ട്രേറ്റീവ്

ചെയർമാൻ സലീ കരുവമ്പലം നിർവഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കിയ ഇ-സാക്ഷരതാ പരിപാടി സംസ്ഥാനത്തിന് മാതൃകയാകുന്ന രീതിയിലേക്ക് മാറികഴിഞ്ഞെന്നും  കേരളത്തിന്റെ സാങ്കേതികവിദ്യാഭ്യാസരംഗത്ത് ഇത് വൻ കുതിച്ചുചാട്ടത്തിന് വഴിയ്ഹൊരുക്കുമെന്നും സലീം കരുവമ്പലം പറഞ്ഞു.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രഥമ വനിത കെ‌പി വഹീദയുടെ വീട്ടിൽ നിന്നുമാണ് സർവ്വെ ആരംഭിച്ചത്. പ്രസിഡന്റ് കെ‌പി വഹീദ, വൈസ് പ്രസിഡന്റ് കെ‌പി സുരേന്ദ്രൻ, കല്പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എ‌പി നസീമ, ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ‌പേഴ്സൺ എ കദിയാമ്മു, സി‌എച്ച് ജലീൽ, പി‌ടി ജമാൽ, കെ മൊയതീൻ‌കുട്ടി മാസ്റ്റർ, സി ‌പി അബ്ദുൾ‌ റഹ്‌മാൻ, കെ ടി നിസാർ ബാബു, കെ മജീദ്, അംഗണവാടി വർക്കർമാർ, സി‌എസ്‌എസ് വളണ്ടിയാർമാർ തുടങ്ങിയവർ പങ്കെടുത്തു. ഇന്റർനെറ്റ് ഉപയോഗിക്കാൻ അറിയാത്ത പത്താം തരം പാസാകത്തവർ, ഏഴാം തരം പാസ്സാകാത്തവർ, നാലാം‌തരം പാസാകത്തവർ അക്ഷരം എഴുതാനും വായിക്കാനും അറിയാത്തവർ വിദഗ്ദ തൊഴിലാളികളുടെ എണ്ണം തുടങ്ങിയവയാണ് നടക്കുന്നത്. സർവ്വെ ഇന്ന് പൂർത്തിയാകും.

Summary:A Kuttippuram model to Kerala: An initiative by the Kuttippuram block panchayath saksaratha mission to give basic computer education and related applications to all is going to be a trendsetter.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!