HomeNewsIncidentsകുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനെ പരിശോധനയ്ക്കിറങ്ങിയ ജനറല്‍ മാനേജരും അവഗണിച്ചു.

കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനെ പരിശോധനയ്ക്കിറങ്ങിയ ജനറല്‍ മാനേജരും അവഗണിച്ചു.

കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനെ പരിശോധനയ്ക്കിറങ്ങിയ ജനറല്‍ മാനേജരും അവഗണിച്ചു.

പരിശോധനയ്ക്കിറങ്ങിയ ജനറല്‍ മാനേജരും കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനെ അവഗണിച്ചു. ദക്ഷിണ റെയില്‍വെ ജനറല്‍ മാനേജര്‍ രാഖേഷ് മിശ്രയാണ് റെയില്‍വെ സ്റ്റേഷനുകളിലെ പരിശോധനയ്ക്കിടയിലും കുറ്റിപ്പുറത്തെ അവഗണിച്ചത്. ജനറല്‍ മാനേജര്‍ സഞ്ചരിച്ച പ്രത്യേക വണ്ടി സിഗ്‌നല്‍ കിട്ടാനായി മാത്രമാണ് കുറ്റിപ്പുറത്ത് നിര്‍ത്തിയത്.

തിങ്കളാഴ്ച രാവിലെ കോഴിക്കോട്ടുനിന്നാണ് ജനറല്‍ മാനേജരുടെ പരിശോധന തുടങ്ങിയത്. ഫറോക്ക്, കടലുണ്ടി, പരപ്പനങ്ങാടി, താനൂർ, തിരൂർ, തിരുനാവായ, പട്ടാമ്പി എന്നീ സ്റ്റേഷനുകളില്‍ അദ്ദേഹം പരിശോധന നടത്തി. ദേശീയപാതയോട് ചേര്‍ന്നുള്ള ജില്ലയിലെ ഏക സ്റ്റേഷനാണ് കുറ്റിപ്പുറം. ദിനംപ്രതി ആയിരക്കണക്കിനാളുകള്‍ ആശ്രയിക്കുന്ന പ്രധാന സ്റ്റേഷനുകളിലൊന്നായിട്ടും ജനറല്‍മാനേജര്‍ സന്ദര്‍ശിക്കാത്തത് വ്യാപക പ്രതിഷേധമാണുണ്ടാക്കിയത്.

ഉച്ചയ്ക്ക് 1.30ഓടെയാണ് ജനറല്‍ മാനേജര്‍ ഉള്‍പ്പെട്ട സംഘം സഞ്ചരിച്ച പ്രത്യേകവണ്ടി കുറ്റിപ്പുറത്തെത്തിയത്. ഇതിന് മുമ്പേ മറ്റൊരു വണ്ടി കടന്നുപോയതിനാല്‍ സിഗ്‌നല്‍ ലഭിക്കാനായി ഏഴ് മിനിറ്റ് വണ്ടി കുറ്റിപ്പുറത്ത് നിര്‍ത്തി. എന്നിട്ടും സംഘത്തിലെ ആരുംതന്നെ സ്റ്റേഷനില്‍ ഇറങ്ങി പരിശോധന നടത്താന്‍ തയ്യാറായില്ല.

സ്റ്റേഷന്റെ വികസനം ആവശ്യപ്പെട്ട് നിവേദനങ്ങളുമായി പാസഞ്ചേഴ്‌സ് അസോസിയേഷന്‍, വ്യാപാരി സംഘടനാ പ്രതിനിധികള്‍ എന്നിവരും പ്രാദേശിക രാഷ്ട്രീയ നേതാക്കളും സ്റ്റേഷനില്‍ കാത്തുനിന്നു.

ജനറല്‍ മാനേജര്‍ പുറത്തിറങ്ങുന്നില്ലെന്നറിഞ്ഞതോടെ കാത്തുനിന്നവര്‍ നിവേദനങ്ങളുമായി തീവണ്ടിക്കരികിലെത്തിയെങ്കിലും വാതില്‍ തുറക്കാന്‍ അദ്ദേഹം തയ്യാറായില്ല. പിന്നീട് ആർ.പി.എഫ് ഉദ്യോഗസ്ഥന്‍ വഴി ജനറല്‍ മാനേജരുടെ പേഴ്‌സണല്‍ സെക്രട്ടറി പ്രഭാകരന് നിവേദനം നല്‍കുകയായിരുന്നു.

Summary: Southern Railway general manager Rakesh Mishra avoided Kuttippuram railways station during his inspection in the railways stations started from Kozhikode on monday.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!