കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനോടുള്ള അവഗണനക്കെതിരെ ആക്ഷൻ കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു
റെയില്‍വെ സ്റ്റേഷനോട് അധികൃതര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റിയോഗം തീരുമാനിച്ചു. ദീര്‍ഘദൂര വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക, പ്രാഥമിക സൗകര്യങ്ങളൊരുക്കുക, പ്ലാറ്റ്‌ഫോമിന് മേല്‍ക്കൂര നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം. വിപുലമായ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കാനും യോഗം തീരുമാനിച്ചു.
കുറ്റിപ്പുറം വ്യാപാരഭവനില്‍ ചേര്‍ന്ന യോഗം ഡോ. സി.പി.കെ. ഗുരുക്കള്‍ ഉദ്ഘാടനംചെയ്തു. എ.എ. കുഞ്ഞാപ്പുട്ടി അധ്യക്ഷതവഹിച്ചു. കെ. രാമചന്ദ്രന്‍, കെ.പി. അശോകന്‍, വി.വി. ഭാസി, ടി.വി. അബ്ദുള്ളക്കുട്ടി, ടി. രാമനാഥന്‍, എ.എ. സുല്‍ഫിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
Summary: The all party action council has decided to start protests against the Railway’s ignore towards the Kuttippuram railway station
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here