കുറ്റിപ്പുറം സബ്‌സ്റ്റേഷന്‍ ശക്തിപ്പെടുത്തൽ: ഇന്നു മുതൽ മൂന്നാഴ്ച വൈദ്യുതി നിയന്ത്രണം
110 കെ.വി സബ്‌സ്റ്റേഷന്‍ ശക്തിപ്പെടുത്തുന്ന ജോലികള്‍ നടക്കുന്നതിനാല്‍ തിങ്കളാഴ്ച മുതല്‍ മൂന്ന് ആഴ്ചത്തേക്ക് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. കുറ്റിപ്പുറം 110 കെ.വി. സബ്‌സ്റ്റേഷന്‍ മുതല്‍ അമ്പലപ്പറമ്പ് വരെയുള്ള മൂന്ന് ഡബിള്‍ സര്‍ക്യൂട്ട് ടവറുകള്‍ മാറ്റി മള്‍ട്ടി സര്‍ക്യൂട്ട് ടവറുകള്‍ സ്ഥാപിക്കുന്ന പണിയാണ് തിങ്കളാഴ്ച മുതല്‍ തുടങ്ങുന്നത്.
എടപ്പാൾ- കുറ്റിപ്പുറം 110 കെ.വി. ലൈനും കുറ്റിപ്പുറം- തിരൂര്‍ 110 കെ.വി. ലൈനും ഓഫ് ചെയ്യുന്നതിനാല്‍ കുറ്റിപ്പുറം സബ്‌സ്റ്റേഷനില്‍ നിന്നുള്ള വളാഞ്ചേരി, എടയൂര്‍, കുറ്റിപ്പുറം, പുത്തനത്താണി, ആതവനാട്, കാടാമ്പുഴ 11 കെ.വി. ഫീഡറുകളിലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇതോടെ, വളാഞ്ചേരി, ഇരിമ്പിളിയം, കുറ്റിപ്പുറം, എടയൂർ, മാറാക്കര, ആതവനാട് എന്നീ പഞ്ചായത്തുകളില്‍ പൂര്‍ണമായും പൊന്മള, തലക്കാട്, വളവന്നൂർ, കല്‍പ്പകഞ്ചേരി, തിരുനാവായ പഞ്ചായത്തുകളിലും കോട്ടയ്ക്കല്‍ നഗരസഭയുടെ ഏതാനും ഭാഗങ്ങളില്‍ ഭാഗികമായും വൈദ്യുതി നിയന്ത്രണമുണ്ടാകും. രാവിലെ 7.30 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
പണി പൂര്‍ത്തിയാകുന്നതോടെ ഷൊറണൂർ- എടപ്പാള്‍ 110 കെ.വി, ഡബിള്‍ സര്‍ക്യൂട്ട് ലൈനില്‍ തകാരാറുണ്ടാകുമ്പോള്‍ കുറ്റിപ്പുറം, എടപ്പാൾ, പൊന്നാനി, തിരൂര്‍ സബ്‌സ്റ്റേഷനുകളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താതെ മലപ്പുറം സബ്‌സ്റ്റേഷനില്‍
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here