കുളത്തിൽ മുങ്ങിത്താഴ്ന്ന രണ്ട് ജീവനുകൾ രക്ഷിച്ച നാലാം ക്ലാസ് വിദ്യാർത്ഥിയെ ആദരിച്ചു
വൈക്കത്തൂർ: കൂലിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന സുഹൃത്തിനെയും അവനെ രക്ഷിക്കാൻ ഇറങ്ങിയ ഉമ്മയെയും രക്ഷിച്ച് കരക്കെത്തിച്ച ബാലനെ ആദരിച്ചു.ചൊവ്വാഴ്ച രാവിലെ വളാഞ്ചേരി വൈക്കത്തൂർ കുളത്തിൽ കുളിക്കുന്നതിനിടയിലാണ് വൈക്കത്തൂർ കൈവാടിപള്ളിയാലിൽ അസറുദ്ദീൻ മുങ്ങിപ്പോയത്. അസറൂദ്ദീനെ രക്ഷികാൻ ശ്രമിച്ച ഉമ്മയും മുങ്ങിത്താഴുന്നതു കണ്ടാണ് വൈക്കത്തൂർ എ എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ പൂന്തോടൻ മുഹമ്മദാലിയുടെയും അയിഷയുടെയും മകനായ മുഹമ്മദ് വാഹിദ് (9) കുളത്തിലേക്ക് എടുത്തു ചാടി കരക്കെത്തിച്ചത്.കരക്കെത്തിച്ച ശേഷം വാഹിദ് ഇരുവർക്കും പ്രാഥമിക ശുശ്രൂഷയും നൽകി.
വാഹിദിന്റെ ധീരതക്കുള്ള അംഗീകാരമായി വൈക്കത്തൂർ ടൌൺ യൂത്ത് ലീഗ് കമ്മിറ്റിയുടെ ഉപഹാരവും ക്യാഷ് പ്രൈസും മുസ്‌ലിം ലീഗ് പഞ്ചായത്ത് ട്രഷററും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാനുമായ സി അബ്ദുൾനാസർ നൽകി ആദരിച്ചു. ചടങ്ങിൽ യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി റിയാസ് സി എം അദ്യക്ഷനായിരുന്നു. യൂത്ത്ലീഗ് ഭാരവാഹികളായ കെ ടി നിസാർ ബാബു, വി ടി റഫീഖ്, എം പി മുഹമ്മ്ദ് മുനീർ, കെ പി ഫാരിഷ്, എ പി നിസാർ, തുടങ്ങിയവർ സംബന്ധിച്ചു.
Summary: 9 year old brave boy saved two drowning lives at Vaikkatoor, Valanchery honored by Muslim Youth League.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here