HomeNewsDevelopmentsചങ്കുവെട്ടി-മലപ്പുറം റോഡിന്റെ നവീകരണം തുടങ്ങി

ചങ്കുവെട്ടി-മലപ്പുറം റോഡിന്റെ നവീകരണം തുടങ്ങി

ചങ്കുവെട്ടി-മലപ്പുറം റോഡിന്റെ നവീകരണം തുടങ്ങി

കോട്ടയ്ക്കൽ: കോട്ടയ്ക്കൽ ചങ്കുവെട്ടി-മലപ്പുറം കോട്ടപ്പടി റോഡിന്റെ നവീകരണ പ്രവൃത്തികൾക്ക് തുടക്കമായി.

കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് 18.85 കോടി രൂപ ഫണ്ടനുവദിച്ചത്. ആദ്യഘട്ടത്തിൽ റോഡിന് കുറുകെയുള്ള ഓവുചാലുകളുടെ നിർമാണമാണ് നടക്കുന്നത്. നിലവിലുള്ള റോഡ്
പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ റബ്ബറൈസ് ചെയ്ത് നവീകരിക്കും.
സ്ഥലമുള്ള വളവുകളിലും അങ്ങാടികളിലും റോഡിന്റെ വീതികൂട്ടും. ആവശ്യമായ സ്ഥലങ്ങളിലെല്ലാം ഒാവുചാലുകളും നിർമിക്കും. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ശ്രമഫലമായാണ് റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചത്. നവീകരണം സമയബന്ധിതമായി പൂർത്തീകരിക്കാനാകുമെന്ന് എം.എൽ.എ. പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!