ചെഗുവേര സെന്റര്‍ നാടിന് സമര്‍പ്പിച്ചു
വളാഞ്ചേരിയിലെ ജനപക്ഷ കൂട്ടായ്മയായ ചെഗുവേര കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ ഫോറം ഇനി നാടിന് സ്വന്തം. പാവപ്പെട്ട ജനങ്ങളുടെ ജീവകാരുണ്യ പ്രശ്‌നങ്ങളിലിടപെട്ട് അവര്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിക്കുന്ന ചെഗുവേര സെന്റര്‍ ഗായിക കെ.എസ്. ചിത്രയാണ് നാടിന് സമര്‍പ്പിച്ചത്.
സേവനസന്നദ്ധരായ യുവാക്കളുടെ കൂട്ടായ്മയില്‍ പിറവിയെടുത്ത ചെഗുവേരയെപ്പോലെയുള്ള ആശാകേന്ദ്രങ്ങള്‍ എല്ലായിടത്തും പ്രവര്‍ത്തനക്ഷമമാകേണ്ടത് നാടിന്റെ ആവശ്യമാണെന്ന് ചിത്ര പറഞ്ഞു. ലോകം മുഴുവന്‍ സുഖംപകരാനായ് സ്‌നേഹദീപമേ മിഴി തുറക്കൂ… എന്ന സിനിമാഗാനം ആലപിച്ചാണ് ചിത്ര സമര്‍പ്പണച്ചടങ്ങ് ഉദ്ഘാടനംചെയ്തത്.
പൊതുസമ്മേളനം മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനംചെയ്തു. മുന്‍മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍, എം.ഇ.എസ് സംസ്ഥാനപ്രസിഡന്റ് ഫസല്‍ ഗഫൂർ, കെ.ടി. ജലീല്‍ എം.എല്‍.എ, വി.പി.എം സാലിഹ്, പി. പ്രഭാകരന്‍, ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ. എം. ഗോവിന്ദന്‍ അധ്യക്ഷതവഹിച്ചു. ഇ.പി. ഗോവിന്ദന്‍, കെ.വി. വേണുഗോപാൽ, ഡോ. ദീപു ജേക്കബ്, ലത്തീഫ്, പി. മാനവേന്ദ്രനാഥ്, ദിലീപ്, എന്‍. അബ്ദുള്‍ജബ്ബാർ, രാധാമണി അയിങ്കലത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. ചെഗുവേര കള്‍ച്ചറല്‍ സെന്ററിന്റെ വിവിധ ധനസഹായങ്ങളും അവാര്‍ഡുകളും വിതരണംചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here