HomeNewsInaugurationജില്ലയുടെ സമഗ്ര വിവരങ്ങളും പൊതുജനസേവന സംവിധാനവും ഉള്‍ക്കൊള്ളിച്ച് ജില്ലയ്ക്ക് പുതിയ ഓൺലൈൻ പോര്‍ട്ടല്‍ സജ്ജമാകുന്നു

ജില്ലയുടെ സമഗ്ര വിവരങ്ങളും പൊതുജനസേവന സംവിധാനവും ഉള്‍ക്കൊള്ളിച്ച് ജില്ലയ്ക്ക് പുതിയ ഓൺലൈൻ പോര്‍ട്ടല്‍ സജ്ജമാകുന്നു

ജില്ലയുടെ സമഗ്ര വിവരങ്ങളും പൊതുജനസേവന സംവിധാനവും ഉള്‍ക്കൊള്ളിച്ച് ജില്ലയ്ക്ക് പുതിയ ഓൺലൈൻ പോര്‍ട്ടല്‍ സജ്ജമാകുന്നു

ജില്ലയുടെ സമഗ്ര വിവരങ്ങളും പൊതുജനസേവന സംവിധാനവും ഉള്‍ക്കൊള്ളിച്ച് ജില്ലയ്ക്ക് പുതിയ പോര്‍ട്ടല്‍ സജ്ജമാകുന്നു. വിവിധ ഓഫീസുകളില്‍ നല്‍കിയ അപേക്ഷയുടെ വിവരങ്ങളും നടപടിക്രമങ്ങളുംം പോര്‍ട്ടലിലൂടെ ലഭിക്കും. malappuramone.gov.in എന്നതാണ് വിലാസം. കളക്ടറേറ്റില്‍ നല്‍കിയ പരാതികളില്‍ നടപടികള്‍ അറിയാനും സെര്‍ച്ച് ചെയ്യാനുമുള്ള സൗകര്യം പോര്‍ട്ടലില്‍ ലഭിക്കും. നവംബര്‍ രണ്ടിന് രാവിലെ 10ന് എം.എസ്.പി ഗ്രൗണ്ടില്‍ ഐ. ടി-വ്യവസായവകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പോര്‍ട്ടല്‍ ഉദ്ഘാടനംചെയ്യും.

ആര്‍.ടി ഓഫീസ്, സപ്ലൈ ഓഫീസ്, കളക്ടറേറ്റ് തുടങ്ങിയ എല്ലാഓഫീസുകളുടെയും സേവനങ്ങളും പോര്‍ട്ടലില്‍ അറിയാം. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും പോര്‍ട്ടലിലൂടെ നല്‍കാം. സര്‍ക്കാര്‍ സേവനം ലഭിക്കുന്നതിനാവശ്യമായ അപേക്ഷാഫോമുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകുമെന്ന് ജില്ലാകളക്ടര്‍ കെ. ബിജു അറിയിച്ചു.

Summary: The all new online portal for the Malappuram district will be launched on November 2


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!