നിരവധി മോഷണക്കേസുകളിലെ പ്രതി കാടാമ്പുഴയിൽ പിടിയിൽ
റോഡരികിലെ സ്റ്റേഷനറികടകളില്‍ മോഷണംനടത്തുന്ന യുവാവ് അറസ്റ്റില്‍.
വെട്ടിച്ചിറ പുന്നത്തല ആണ്ടിക്കടവത്ത് മുനീറാണ് (21) കാടാമ്പുഴയില്‍ പിടിയിലായത്.
രാത്രിയില്‍ റോഡരികിലെ കടകളില്‍നിന്ന് പണവും മൊബൈല്‍ റീച്ചാര്‍ജ് കൂപ്പണുകളും പുകയില ഉത്പന്നങ്ങളുമാണ് ഇയാള്‍ മോഷ്ടിക്കുന്നത്.
പകല്‍സമയങ്ങളില്‍ റീച്ചാര്‍ജ് കൂപ്പണുകള്‍ വില്‍ക്കുകയാണ് മുനീര്‍ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.
നവംബര്‍ 27ന് ഇടിമൂഴിക്കലിലുള്ള സ്റ്റേഷനറിക്കട കുത്തിത്തുറന്ന് 50,000 രൂപയും സിഗരറ്റ് ഉത്പന്നങ്ങളും മോഷ്ടിച്ചിരുന്നു. വെന്നിയൂരില്‍ മില്ലുംപടിയിലുള്ള കടയില്‍നിന്ന് പണവും സാധനങ്ങളും കോട്ടയ്ക്കല്‍ ചെറുകുന്നില്‍ ഹംസയുടെ കട കുത്തിത്തുറന്ന് 40,000 രൂപയും കവര്‍ന്നിരുന്നു.
ദേശീയപാതയില്‍ പുത്തനത്താണിയില്‍ നിര്‍ത്തിയിട്ട ലോറിയില്‍നിന്ന് മൊബൈല്‍ഫോണും പണവും സാധനങ്ങളും മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്. പെട്രോള്‍പമ്പുകളില്‍ എണ്ണവാങ്ങാനെന്നവ്യാജേന വന്ന് പണംതട്ടിയ കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ ഹനീഫ, തൗഫീഖ് എന്നിവരെ ചോദ്യംചെയ്യുന്നതിനിടയിലാണ് മുനീറിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. പല മോഷണക്കേസുകളിലും ഇവര്‍ കൂട്ടുപ്രതികളാണ്.
പൊന്നാനി, തിരൂര്‍, ചങ്ങരംകുളം, കല്പകഞ്ചേരി, കോട്ടയ്ക്കല്‍ എന്നീ പോലീസ്സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്.
വളാഞ്ചേരി സി.ഐ കെ.ജി. സുരേഷ്, സീനിയര്‍ സി.പി.ഒമാരായ പി. ജയപ്രകാശ്, എം.എം. അബ്ദുള്‍അസീസ്, സി.പി. ഇക്ബാല്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here