നിറമുള്ള പൂക്കൾ വിടരട്ടെ
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ നൂറ്റി ഇരുപത്തിനാലാം ജന്മദിനമായ 2013 നവംബർ 14 രാജ്യം ശിശുദിനമായി ആചരിക്കുന്നു. അതോടൊപ്പം നവംബർ 20 അന്താരാഷ്ട്ര ശിശുദിനമായി ഐക്യരാഷ്ട്ര സഭയും ആചരിക്കുന്നുണ്ട്. ഇങ്ങനെ ഓരോ ശിശുദിനവും നമ്മളിലൂടെ കടന്നു പോകുമ്പോൾ കുഞ്ഞുങ്ങളെ കുറിച്ചുള്ള നെഹ്രുവിന്റെ സ്വപ്‌നങ്ങൾക്ക് വർണ്ണം പകരാൻ വിവിധ മേഖലകളിൽ വ്യത്യസ്ഥമായ മത്‌സരങ്ങൾ നടക്കുന്നത് സർവ്വസാധാരണമായി വാങ്ങികൊണ്ടിരിക്കുന്നു. ഇത് ഒരുപക്ഷെ ഈ മേഖലകളെ പരിപോഷിപ്പിക്കാനായിരിക്കുമെങ്കിലും അതിനപ്പുറത്തുള്ള ചില റിയാലിറ്റി ഷോകൾ ഇനിയും കണ്ടില്ലെന്ന് നടിക്കാൻ നമുക്കാകില്ല.
സ്വന്തം അചഛനമ്മമാരുടെ പോലും ശാരീരിക മാനസിക പീഢനങ്ങൾക്ക് വിധേയരാകേണ്ടി വന്ന ഒരു കൂട്ടം കുരുന്നു രക്തസാക്ഷികളുടെ നാടായി നമ്മുടെ രാജ്യം മാറികൊണ്ടിരിക്കുകയാണ്. പാഠപുസ്തകത്തിലെ അക്ഷരങ്ങൾക്കൊപ്പം വേദനയുടെ കണ്ണുനീർ കടിച്ചമർത്തി പിടയുന്ന അവരുടെ കത്തുന്ന നെഞ്ച് കാണാൻ നമുക്കാകുന്നില്ല.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here