HomeNewsPoliticsപഞ്ചായത്ത് പ്രസിഡന്റ് ഇരട്ടവേതനം കൈപ്പറ്റിയെന്ന് ആരോപണം: രാജിവക്കണമെന്ന് യു.ഡി.എഫ്

പഞ്ചായത്ത് പ്രസിഡന്റ് ഇരട്ടവേതനം കൈപ്പറ്റിയെന്ന് ആരോപണം: രാജിവക്കണമെന്ന് യു.ഡി.എഫ്

TP Abdul Gafoor

പഞ്ചായത്ത് പ്രസിഡന്റ് ഇരട്ടവേതനം കൈപ്പറ്റിയെന്ന് ആരോപണം: രാജിവക്കണമെന്ന് യു.ഡി.എഫ്

വളാഞ്ചേരി: സഹകരണ ബാങ്കിലെ ജീവനക്കാരനായ വളാഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താൻ വഹിക്കുന്ന രണ്ട് സ്ഥാനങ്ങളിൽ നിന്നും വേതനം കൈപറ്റുകയാണെന്ന്  യു.ഡി.എഫ് വളാഞ്ചേരി പഞ്ചായത്ത് കമ്മറ്റി പത്രസമ്മേളനത്തിൽ ആരോപിച്ചു.

പഞ്ചായത്തീരാജ് നിയമങ്ങളെ അവഗണിച്ച് അധികാര ധുർ‌വിനിയോഗം നടത്തുകയും അതുവഴി പൊതു‌ഖജനാവിന് സാമ്പത്തികനഷ്‌ടം വരുത്തുകയും ചെയ്ത  പ്രസിഡന്റ് രാജി‌വച്ചൊഴിയണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

പഞ്ചായത്തിരാജ്  നിയമം 35(0), 36 വകുപ്പുകൾ പ്രകാരം പഞ്ചായത്തിനുണ്ടാകുന്ന നഷ്ടത്തിനും പാഴാക്കലിനും ദുർ‌വിനിയോഗത്തിനും ഉത്തരവാദികളാകുന്നവർക്ക് പ്രസിഡന്റ് പദവിയിൽ തുടരാൻ അർഹതയില്ലെന്ന് അവർ പറഞ്ഞു.

പത്രസമ്മേളനത്തിൽ ടി.പി മൊയ്തിൻ കുട്ടി, പറശ്ശേരി അസ്സൈനാർ, അഷ്‌റഫ് അമ്പലത്തിങ്കൽ, സലാം വളാഞ്ചേരി, കെ.കെ സലാം എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!