പാചകവാതക വിലവർധനവിനെതിരെ ‘ഓട്ട’ അടുപ്പ് കൂട്ടി കഞ്ഞിവച്ച് പ്രതിഷേധ സമരം സംഘടിപ്പിച്ചു
കേന്ദ്രഗവൺമെന്റിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെയും, പാചകവാതകവിലവർധനവിനതിരെയും- വളാഞ്ചേരിയിലെ സർഗ്ഗാത്മകരാഷ്ട്രീയ സംഘടനയായ ‘ഓട്ട’ പ്രതിഷേധസമരം സംഘടിപ്പിച്ചു.
പ്രതിഷേധ പ്രകനവുമായി തെരുവിലിറങ്ങി സമരം സംഘടിപ്പിച്ച ‘ഓട്ട’യുടെ പ്രവർത്തകർ വളാഞ്ചേരി ബസ് സ്റ്റാൻഡിൽ അടുപ്പ് കൂട്ടി വിറക് കത്തിച്ച് കഞ്ഞിവച്ചാണ് പ്രതിഷേധസമര സംഘടിപ്പിച്ചത്.
യേശുവിന്റെ കുരിശുയാത്രയെ ഓർമ്മിപ്പിക്കുന്നവിധം പാവപ്പെട്ടവന്റെ പ്രതിനിധി ഗ്യാസ്കുറ്റി ചുമന്ന്, അധികാരിവർഗ്ഗം ചാട്ടകൊണ്ടടിച്ച് പീഡിപ്പിക്കുന്ന തരത്തിൽ തീയേറ്ററിക്കലായാണ് ഓട്ട സമരം നടത്തിയത്.
സമരത്തിന് ഓട്ടയുടെ സെക്രട്ടറി പികെ വിജേഷ് നേതൃത്വം നൽകി. ഓട്ടയുടെ വൈസ് പ്രസിഡന്റുമാരായ സഹീർ,സക്കറിയ, ഇടി അഭിശങ്കർ ഷാജി, ട്രഷറർ അമൂപ് മാവണ്ടിയൂർ, മെമ്പർമാരായ അംഗ്രിത് ജനാർദ്ദനൻ, അഷറഫലി കാളിയത്ത്, സുരേഷ് മേച്ചേരി, ഷിബിൻ വെങ്ങാട്, സുരേഷ് വലിയകുന്ന്, ഹരിദാസ്, റിയാസ് തുടൺഃഇയവർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.
Summary: the creative community ‘Otta’, Valanchery conducted a model protest at Valanchery busstand, against the central government movement for price hike.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here