പൂതേരി കണ്ടത്തിലെ ആവേശം വിതറിയ കാളപൂട്ട് മത്സരത്തോടെ വളാഞ്ചേരി പഞ്ചായത്തിലെ ഗ്രാന്റ് കേരള ഷോപ്പിങ്ങ് ഫെസ്റ്റിവലിനു തുടക്കം
പൂട്ട് കമ്പക്കാര്‍ക്ക് ഹരം പകര്‍ന്ന് വളാഞ്ചേരിയില്‍ രണ്ട് ദിവസമായി നടന്ന പോത്ത്-കാളപൂട്ട് മത്സരങ്ങള്‍ സമാപിച്ചു. മുക്കില പ്പീടികയില്‍ പൂതേരി കണ്ടത്തിലാണ് മത്സരങ്ങള്‍ നടന്നത്. ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് വളാഞ്ചേരി ഗ്രാമപ്പഞ്ചായത്തും വ്യാപാരിവ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റും സംയുക്തമായി മത്സരങ്ങള്‍ സംഘടിപ്പിച്ചത്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള എഴുപതോളം ജോഡി കാളകള്‍ മത്സരത്തില്‍ പങ്കെടുത്തു.
വളാഞ്ചേരിയിലെ എന്‍.സി. കുഞ്ഞിമോന്‍ ഹാജിയുടെ ഉരുക്കള്‍ക്കാണ് ഒന്നാംസ്ഥാനം. ഒതുക്കുങ്ങല്‍ കുരുണിയന്‍ മോന്‍, അയിലക്കാട് കെ.വി. മുഹമ്മദ് ഹാജി എന്നിവരുടെ കാളകള്‍ രണ്ടും മൂന്നും സ്ഥാനം നേടി. കെ.ടി. ജലീല്‍ എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. സുരേന്ദ്രന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ടി. മൊയ്തു, ടി.പി. അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണംചെയ്തു. നേരത്തെ ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ മത്സരങ്ങള്‍ ഉദ്ഘാടനംചെയ്തു. ടി.എം. പത്മകുമാര്‍ അധ്യക്ഷനായി. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് പി. കുഞ്ഞാവുഹാജി മുഖ്യാതിഥിയായി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here