ബ്യൂട്ടീഷ്യന്മാര് നേത്രദാന സമ്മതപത്രം നല്കി
ഫെഡറേഷന് ഓഫ് കേരള ബ്യൂട്ടീഷ്യന്‍സ് പ്രവര്‍ത്തകര്‍ മരണാനന്തരം കണ്ണുകള്‍ ദാനംചെയ്യാന് തീരുമാനിച്ചു. മലപ്പുറത്ത് നടന്ന കണ്‍വന്‍ഷനില്‍ 100 ബ്യൂട്ടീഷ്യന്മാരാണ് നേത്രദാന സമ്മതപത്രത്തില്‍ ഒപ്പുവെച്ചത്.
ബ്യൂട്ടീഷ്യന്മാര്ക്ക് ക്ഷേമനിധി ഓഫീസ് അനുവദിക്കുക, ബ്യൂട്ടിപാര്‍ലറുകള്‍ക്ക് മിതമായ നിരക്കില്‍ വൈദ്യുതി നല്‍കുക, അംഗീകൃത കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രം ലേഡീസ് ബ്യൂട്ടിപാര്‍ലര്‍ തുടങ്ങുന്നതിനുള്ള അനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ കണ്‍വന്‍ഷനില്‍ ഉന്നയിച്ചു.
രാജി രാജഗോപാല്‍ അധ്യക്ഷതവഹിച്ചു. ലിസി ജോസ്, ഗീത വേണുഗോപാല്‍, മേരിമ്മ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Summary: Almost 100 beauticians from Malappuram district signed eye donation form to donate their eyes after death.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here