ഭാരതത്തിന്റെ സംസ്കാരം വൈജാത്യങ്ങളെ ഉള്‍ക്കൊള്ളുന്നത്- സി. രാധാകൃഷ്ണന്
എല്ലാ വിഭാഗങ്ങളെയും പ്രദേശങ്ങളുടെയും രീതികള്‍ ഉള്‍ക്കൊണ്ട് സ്വീകരിക്കുന്നതാണ് ഭാരതത്തിന്റെ സംസ്കാരമെന്ന് നോവലിസ്റ്റ് സി. രാധാകൃഷ്ണന് പറഞ്ഞു. കടുങ്ങാത്തുകുണ്ടില്‍ രചന സഹൃദയ വേദിയുടെ നാലാമത് മഹമ്മൂദ് കഌരിമാസ്റ്റര് സാഹിത്യ പുരസ്കാരം ബാലകൃഷ്ണന് വള്ളിക്കുന്നിന് സമ്മാനിക്കുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മയ്യേരി ഇബ്രാഹിംഹാജി അധ്യക്ഷത വഹിച്ചു. യുവ എഴുത്തുകാരന് സുദൂര്‍ വളവന്നൂരിന്റെ രണ്ട് ബാലസാഹിത്യ പുസ്തകങ്ങള്‍ ബാലകൃഷ്ണന് വള്ളിക്കുന്ന് പ്രകാശനം ചെയ്തു. ഡോ. ഒ. ജമാല്‍മുഹമ്മദ് ഏറ്റുവാങ്ങി.
പ്രൊഫ. കെ. വീരാവുണ്ണി, പ്രൊഫ. പാറയില്‍ മുയ്തീന്‍കുട്ടി, ചെറിയമുണ്ടം അബ്ദുറസാഖ് മൗലവി, സി.പി. മുഹമ്മദ്, എച്ച്.അബ്ദുല്‍ വാഹിദ്, കുഞ്ഞാലന്‍ വെന്നിയൂര്‍, കെ.പി. അബൂബക്കര്‍, സി.പി. രാധാകൃഷ്ണന്, എന്‍.പി. രാജന് എന്നിവര്‍ പ്രസംഗിച്ചു. സലീം ബാബു ബാലകൃഷ്ണന് വള്ളിക്കുന്നിനെ പൊന്നാട അണിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here