മലപ്പുറം സമ്പൂര്‍ണപെന്‍ഷന്‍ ജില്ലയായി
ജില്ലയിലെ 100 പഞ്ചായത്തുകളിലെയും അര്‍ഹരായ എല്ലാവര്‍ക്കും പെന്‍ഷന്‍ അനുവദിച്ചുകൊണ്ട് ജില്ലയെ സമ്പൂര്‍ണപെന്‍ഷന്‍ ജില്ലയായി പ്രഖ്യാപിച്ചു. പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ കുറ്റിപ്പാലയില്‍ പഞ്ചായത്ത് നീതിവകുപ്പ് മന്ത്രി എം.കെ. മുനീറാണ് പ്രഖ്യാപനം നടത്തിയത്. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷതവഹിച്ചു. സേവനങ്ങള്‍ക്കായി പഞ്ചായത്ത് ഓഫീസുകളില്‍ ചെല്ലേണ്ട കാലം അവസാനിക്കുകയാണെന്നും സേവനവുമായി പഞ്ചായത്ത് വീട്ടില്‍എത്തുമെന്നും അദ്ദേഹംപറഞ്ഞു.
സര്‍ട്ടിഫിക്കറ്റുകളുടെ പ്രിന്റ്ഔട്ട് പോലും ഹാജരാക്കേണ്ടതില്ലാതെ ഓണ്‍ലൈനില്‍ നോക്കി ബോധ്യപ്പെട്ടാല്‍ മതിയെന്ന നിര്‍ദേശവുമായി സര്‍ക്കാര്‍ ഉത്തരവ് ഉടനെ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു.
40 ദിവസംകൊണ്ടാണ് സമ്പൂര്‍ണപെന്‍ഷന്‍ പദ്ധതി പൂര്‍ത്തീകരിച്ചത്. 1,90,207 ക്ഷേമപെന്‍ഷനുകളുണ്ടായിരുന്നിടത്ത് 40 ദിവസംകൊണ്ടാണ് അത് 2,85,538 പെന്‍ഷന്‍കാരിലേക്ക് ഉയര്‍ത്തിയത്. പെന്‍ഷനുകള്‍ ഇനി അക്കൗണ്ടുകളിലൂടെയാണ് നല്‍കുക.
ഇ.ടി. മുഹമ്മദ്ബഷീര്‍ പഞ്ചായത്തുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്തു. ക്ഷേമപെന്‍ഷന്‍ സര്‍ട്ടഫിക്കറ്റുകള്‍ അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ വിതരണംചെയ്തു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി. സുകുമാരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് ജോ. ഡയറക്ടര്‍ സി.എന്‍. ബാബു, പി.കെ. കുഞ്ഞു, അടിയാട്ടില്‍ മുനീറ, കുണ്ടില്‍ ഹാജറ, പി.കെ. ഉമ്മര്‍ഹാജി, കേരള പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സി.കെ. ജയദേവന്‍, പ്രസിഡന്റ് സി.കെ.എ. റസാഖ്, പെരുമണ്ണ ക്ലാരി പഞ്ചായത്ത് സെക്രട്ടറി കെ.സി. രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here