വടക്കുംപുറം കരേക്കാട് യക്ഷേശ്വര ക്ഷേത്രത്തിൽ തീപ്പിടുത്തം
വടക്കുംപുറം കരേക്കാട് യക്ഷേശ്വര ക്ഷേത്രത്തിലെ അയ്യപ്പക്ഷേത്രത്തിന് ചൊവ്വാഴ്ച രാത്രി 10 മണിയോടെ തീപിടിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ തീയണച്ചു. അയ്യപ്പക്ഷേത്രത്തിന്റെ ഒരുഭാഗം ഭാഗികമായി കത്തിനശിച്ചു.
വൈകുന്നേരത്തെ ക്ഷേത്രപൂജകള്‍ കഴിഞ്ഞ് നടയടച്ചു പോയതിനു ശേഷം മണിക്കൂറുകള്‍ക്കകമാണ് തീപ്പിടി്തമുണ്ടായത്. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ പരാതിയില്‍ വളാഞ്ചേരി പോലീസ് കേസെടുത്തു.
കോഴിക്കോട് ഫോറന്‍സിക്ക് വിഭാഗത്തിലെ സയിന്റിഫിക് അസിസ്റ്റന്റ് കെ.കെ. രമ്യ സംഭവസ്ഥലത്തെത്തി തെളിവെടുത്തു. വളാഞ്ചേരി എസ്.ഐ. എന്‍.സി. മോഹനന്‍, സി.ഐ. പി. അബ്ദുള്‍ ബഷീര്‍, തിരൂര്‍ ഡിവൈ.എസ്.പി. കെ.എം. സെയ്താലി മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം വി. മധുസൂദനന്‍, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ. നാരായണന്‍, മണ്ഡലം പ്രസിഡന്റ് സുരേഷ് പാറത്തൊടി, സി.പി.എം. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വി.പി. സക്കറിയ, എന്നിവര്‍ ക്ഷേത്രംസന്ദര്‍ശിച്ചു. തന്ത്രിയുമായി ആലോചിച്ച്‌ദേവപ്രശ്‌നമടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
Summary: A fire has been broke out at an ayyappa temple in vadakkumpuram near valanchery on Tuesday that resulted in partially burning the temple.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here