വളാഞ്ചേരിയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ മോഷ്ടിക്കുന്ന യുവാവിനെ പിടികൂടി
ഇലക്ട്രോണിക് ഉപകരണങ്ങൾ മാത്രം മോഷണം നടത്തി ആഡംബര ജീവിതം നയിച്ചുവരികയായിരുന്ന യുവാവിനെ വളാഞ്ചേരിയിൽ പിടികൂടി. വളാഞ്ചേരി വടക്കുംമ്പുറം സികെ പാറയിലെ പൊറ്റയിൽ മുഹമ്മദ് ഷെരീഫ്(28) ആണ് വളാഞ്ചേരി സിഐ എ എം സിദ്ധീഖിന്റെയും സംഘത്തിന്റെയും പിടിയിലായത്.കമ്പ്യൂട്ടർ, ടെലിവിഷൻ, സ്റ്റെബിലൈസർ,സിസിടിവി ക്യാമറ തുടങ്ങിയവ മാത്രം മോഷണം നടത്തി വില്പന നടത്തുകയായിരുന്നു ഇയാളുടെ രീതി.
നൈറ്റ്‌പട്രോളിങ്ങിനിടെ ചൊവ്വാഴ്ച വളാഞ്ചേരി ടൌണിൽ ട്രോളി ബാഗുമായി സംശയാസ്പദമായ സാഹചര്യത്തിൽ നിൽക്കുകയായിരുന്ന ഷെരീഫിനെ ചോദ്യം ചെയ്ത് ബാഗ് പരിശോധിച്ചപ്പോളാണ് ഇലൿടോണിക് ഉപകരണങ്ങൾ കണ്ടെത്തിയത്.ഇവ തിരുവനന്തപുരം തമ്പാനൂരിലെ ഒരു ഹോട്ടലിൽ നിന്നും മോഷ്ടിച്ചതീണെന്ന് ഇയാൾ പറഞ്ഞു. ഹോട്ടലുടമ തമ്പാനൂർ സ്റ്റേഷനിൽ നൽകിയ പരാതിയിൻമേലാണ് അറസ്റ്റ്.
എടയൂർ പിഎച്‌സി യിൽ നിന്നും 2011 ഡിസംബർ 11ന് ടിവിയും കംമ്പ്യൂട്ടറുമടങ്ങുന്ന 62,000 രൂപയുടെ വസ്തുക്കൾ മോഷ്ടിച്ചതുമടക്കം നിരവതി മോഷണങ്ങൾക്കു ഇതോടെ തുമ്പുണ്ടായി.എന്നാൽ പല തും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നില്ല.
എസ്‌ഐ എൻ സി മോഹനൻ, എഎസ്‌ഐ വാസുദേവൻ, സീനിയർ സിപിഒ ഇക്ബാൽ, സിപിഒ മാരായ ജയപ്രകാശ്, സുധീർ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി.
Summary: HiTec robber caught at valanchery
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here