വളാഞ്ചേരിയിൽ ഇരു വൃക്കകളും തകരാറിലായ വീട്ടമ്മ ചികിത്സാസഹായം തേടുന്നു
രണ്ട് വൃക്കകളും തകരാറിലായ വീട്ടമ്മ ചികിത്സയ്ക്കായി സഹായം തേടുന്നു. വളാഞ്ചേരി താണിയപ്പന്‍കുന്നിലെ തെക്കേ പീടിയേക്കല്‍ അലവിക്കുട്ടിയുടെ മകളും അമീറിന്റെ ഭാര്യയുമായ നജ്മുന്നീസ(27)യാണ് വൃക്കകള്‍ രണ്ടും തകരാറിലായി കഷ്ടപ്പെടുന്നത്. അസുഖം മൂര്‍ച്ഛിച്ചതോടെ വിവിധ ആസ്പത്രികളില്‍ കയറിയിറങ്ങിയെങ്കിലും രോഗത്തിന് ശമനമുണ്ടായിട്ടില്ല. വൃക്ക മാറ്റിവെക്കുകയല്ലാതെ വേറെ ചികിത്സയൊന്നുമില്ലെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ഇപ്പോള്‍ ആഴ്ചയില്‍ മൂന്ന് ഡയാലിസിസുകള്‍ നടത്തുകയാണ്. കോട്ടയ്ക്കല്‍ അല്‍മാസ് ആസ്പത്രിയിലാണ് ഡയാലിസിസ് ചെയ്യുന്നത്. ഒന്നരവയസ്സുള്ള ഒരാണ്‍കുട്ടിയുണ്ട് നജ്മുന്നീസയ്ക്ക്.
ഒരു ബന്ധു വൃക്ക നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും വൃക്ക മാറ്റിവെക്കലുള്‍പ്പെടെയുള്ള ചികിത്സകള്‍ക്കെല്ലാം കൂടി 12 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നും നജ്മുന്നീസയുടെ പിതാവ് അലവിക്കുട്ടി പറയുന്നു. കൂലിപ്പണിക്കാരനായ അലവിക്കുട്ടിയും ഭര്‍ത്താവ് അമീറും ചികിത്സാച്ചെലവോര്‍ത്ത് ആകുലതയിലാണ്.
ചികിത്സയ്ക്കായി നാട്ടുകാര്‍ നജ്മുന്നീസ ചികിത്സാ സഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്. യു.ടി. അബ്ദുള്‍ഹക്കീം മിസ്ബാഹി(ചെയ.), പറമ്പയില്‍ അബ്ദുള്‍ അസീസ്(കണ്.), പി.പി. കുഞ്ഞിമുഹമ്മദ്(ട്രഷ.), സിദ്ദീഖലി രാങ്ങാട്ടൂര്‍ (രക്ഷാ.) എന്നിവരടങ്ങുന്ന കമ്മിറ്റി വളാഞ്ചേരിയിലെ കനറാബാങ്ക് ശാഖയില്‍ 0859101052540 എന്ന നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. വിവരങ്ങള്‍ക്ക് ഫോണ്‍: 9947067107.
Summary: A housewife at Valanchery is seeking financial assistance from the kindhearted gentlemen for a surgery to replace her kidneys that cost her 12lakhs INR approximately.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here