വാഫി കലോത്സവത്തോടനുബന്ധിച്ച് വാഫി വഫിയ്യ കുടുംബസംഗമം നടത്തി
ജീവിതം അടുക്കളയിലൊതുക്കുന്ന സ്ത്രീത്വത്തില്‍നിന്നുള്ള മോചനം നന്മയുടെ ഇസ്‌ലാമിക പൂര്‍ത്തീകരണമാണ് വാഫിയകൊണ്ട് ലക്ഷ്യംവെക്കുന്നതെന്ന് സി.ഐ.സി അക്കാദമിക് കൗണ്‍സില്‍ ഡയറക്ടര്‍ സെയ്ത് മുഹമ്മദ് നിസാമി പറഞ്ഞു. കാര്‍ത്തല മര്‍ക്കസ് കാമ്പസില്‍ നടക്കുന്ന ആറാമത് സംസ്ഥാന വാഫി കലോത്സവത്തോടനുബന്ധിച്ച് നടന്ന വാഫി വഫിയ്യ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രൊഫ. അബ്ദുള്‍ഹക്കീം ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അഹമ്മദ് വാഫി കക്കാട്, മിഥ്‌ലാജ് വാഫി, ഇബ്രാഹിം ഫൈസി റിപ്പണ്‍, ഹംസക്കുട്ടി മുസലിയാര്‍, ഹമീദ് ഫൈസി, ലത്തീഫ് ഫൈസി, സയ്യിദ് മുസ്‌ലിയാര്‍, എം.സി. കൊടശ്ശേരി, സി.എസ്.കെ. തങ്ങള്‍ കുറ്റിയാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Summary: A family union session has been organized in connection with Wafi fest at Markaz Campus, karthala, valanchery
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here