വളാഞ്ചേരിയിൽ വ്യാപാരിക്കൂട്ടാായ്മയിൽ സമൂഹവിവാഹം നടത്തി
വളാഞ്ചേരി: വളാഞ്ചേരിയിലെ വ്യാപാരിക്കൂട്ടായ്മയില്‍ ഏഴു യുവതികള്‍ ദാമ്പത്യജീവിതത്തിലേക്ക്. വളാഞ്ചേരി നഗരസഭ, തിരുവേഗപ്പുറ, പരുതൂര്‍, ഇരിമ്പിളിയം, എടയൂര്‍, മാറാക്കര, കുറ്റിപ്പുറം, ആതവനാട്, മൂര്‍ക്കനാട് എന്നീ പഞ്ചായത്തുകളില്‍നിന്ന് തിരഞ്ഞെടുത്ത ഇരുപത്തിയൊന്ന് യുവതികളില്‍ ഏഴുപേരുടെ വിവാഹമാണ് വ്യാഴാഴ്ച വളാഞ്ചേരിയില്‍ നടന്നത്.
ബാക്കിയുള്ള പതിനാല് പെണ്‍കുട്ടികള്‍ക്ക് അവരവരുടെ വീടുകളില്‍നടക്കുന്ന വിവാഹത്തിന് ആവശ്യമായ ധനസഹായം നല്‍കും. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. കെ.വി.വി.ഇ.എസ്. വളാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ടി.എം. പദ്മകുമാര്‍ അധ്യക്ഷതവഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, വളാഞ്ചേരി നഗരസഭാ ചെയര്‍പേഴ്സണ്‍ എം. ഷാഹിന, വൈസ്ചെയര്‍മാന്‍ കെ.വി. ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവര്‍ മംഗളാശംസകള്‍ അര്‍പ്പിച്ചു.
പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കല്‍ ശങ്കരന്‍ ഉണ്ണി നമ്പൂതിരിപ്പാട്, മുനീര്‍ ഹുദവി വിളയില്‍ എന്നിവര്‍ സമൂഹവിവാഹത്തിന് കാര്‍മികത്വംവഹിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here