HomeNewsDevelopmentsകോട്ടയ്ക്കല്‍ നിയോജകമണ്ഡലത്തില്‍ നദീ സംരക്ഷണ ഫണ്ടില്‍ ഉള്‍പ്പെടുത്തി 1.5 കോടി രൂപയുടെ പ്രവൃത്തികള്‍

കോട്ടയ്ക്കല്‍ നിയോജകമണ്ഡലത്തില്‍ നദീ സംരക്ഷണ ഫണ്ടില്‍ ഉള്‍പ്പെടുത്തി 1.5 കോടി രൂപയുടെ പ്രവൃത്തികള്‍

thangal-thomas

കോട്ടയ്ക്കല്‍ നിയോജകമണ്ഡലത്തില്‍ നദീ സംരക്ഷണ ഫണ്ടില്‍ ഉള്‍പ്പെടുത്തി 1.5 കോടി രൂപയുടെ പ്രവൃത്തികള്‍

കോട്ടയ്ക്കല്‍ നിയോജകമണ്ഡലത്തില്‍ നിന്നും നദീ സംരക്ഷണ ഫണ്ടില്‍ ഉള്‍പ്പെടുത്തി 1.5 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് എസ്റ്റിമേറ്റ് സമര്‍പ്പിച്ചതായി ജല വിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് നിയമസഭയില്‍ അറിയിച്ചു. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഇരിമ്പിളിയം കൊടുമുടി വിഷ്ണു ക്ഷേത്രം മുതല്‍ കൊടുമുടിക്കാവ് ഭഗവതി ക്ഷേത്രം വരെയുള്ള തൂതപ്പുഴയുടെ വലതു കര സംരക്ഷണം, കുറ്റിപ്പുറം രാങ്ങാട്ടൂര്‍ എരുമപ്പാറ പ്രദേശത്തെ ഭാരതപ്പുഴയുടെ വലതുകര സംരക്ഷണം, കുറ്റിപ്പുറം പേരശ്ശനൂര്‍ പിഷാരക്കല്‍ ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തിനു സമീപം ഭാരതപ്പുഴയുടെ വലതു കര സംരക്ഷണം തുടങ്ങിയ പ്രവൃത്തികള്‍ക്കാണ് ജില്ലാ കളക്ടര്‍ക്ക് എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുള്ളത്. 50 ലക്ഷം രൂപ വീതമാണ് ഓരോ പ്രവൃത്തികള്‍ക്കുമുള്ള എസ്റ്റിമേറ്റ് തുക.
മങ്കേരി എല്‍.ഐ സ്‌കീമിന്റെ മെയിന്‍ കനാല്‍ ചെയിനേജ് അഭിവൃദ്ധിപ്പെടുത്തല്‍ (25 ലക്ഷം), കുറ്റിപ്പുറം ചങ്ങണക്കടവിന് മുകള്‍ഭാഗത്ത് ഭാരതപ്പുഴയുടെ വലതുകര സംരക്ഷണം (25 ലക്ഷം) തുടങ്ങിയ തുടങ്ങിയ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തിലെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി കുറ്റിപ്പുറം മണ്ണാത്തിപ്പാറയ്ക്ക് സമീപം ചെങ്ങനക്കടവില്‍ ഭാരതപ്പുഴയുടെ പാര്‍ശ്വഭിത്തി കെട്ടല്‍, കൈതക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ്, ഇരിമ്പിളിയം, മങ്കേരി ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീം പദ്ധതിയുടെ പ്രധാന കനാല്‍ ദീര്‍ഘിപ്പിക്കുന്നത് തുടങ്ങിയവ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കിഫ്ബിയുടെ ധനസഹായത്തോടെ കുറ്റിപ്പുറം കാങ്ക കടവില്‍ ഭാരതപ്പുഴയ്ക്ക് കുറുകെ റഗുലേറ്റര്‍ കംബ്രിഡ്ജ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!