കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസിന് പത്തുകോടി അനുവദിച്ചു
വളാഞ്ചേരി: കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസിന്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് രണ്ടാംഘട്ടത്തില്‍ അനുവദിച്ച തുക ഭൂവുടമകള്‍ക്ക് നല്‍കാന്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ ജില്ലാകളക്ടര്‍ക്ക് നിര്‍ദേശംനല്‍കി. ഇതിനായി പത്തുകോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് കോട്ടയ്ക്കല്‍ നിയോജകമണ്ഡലം എം.എല്‍.എ. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ അറിയിച്ചു.
ബൈപ്പാസ് നിര്‍മാണത്തിനായി ബ്ലോക്ക് തിരിച്ച് ഭൂമി ഏറ്റെടുത്തിട്ടുണ്ട്. ബാക്കിയുള്ള ഭൂമിക്ക് പുതിയ നിയമപ്രകാരം അടിസ്ഥാനവില നിശ്ചയിച്ച് ബ്ലോക്കുകളാക്കി പാസാക്കാവുന്നതാണെന്നും കമ്മിഷണര്‍ കളക്ടറെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്.
Summary: Ten crores has been allotted to the speedy land acquisition processes of Kanjippuram-Moodal Bypass
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here