കുറ്റിപ്പുറം കാങ്കക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന് നൂറുകോടിയുടെ ഭരണാനുമതിയായി
കുറ്റിപ്പുറം: കുറ്റിപ്പുറം കാങ്കക്കടവില്‍ ഭാരതപ്പുഴയ്ക്ക് കുറുകെ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണത്തിന് നൂറുകോടി രൂപയുടെ ഭരണാനുമതിനല്‍കി സര്‍ക്കാര്‍ ഉത്തരവായതായി പ്രൊഫ. ആബിദ്ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. പറഞ്ഞു. എം.എല്‍.എ. ആവശ്യപ്പെട്ടതു പ്രകാരമാണ് 2017-18 ബജറ്റില്‍ ഉള്‍പ്പെടുത്തി റെഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിക്ക് ഫണ്ട് അനുവദിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആര്.) സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.
തുടര്‍ന്നാണ് ബജറ്റില്‍ അനുവദിച്ച 75 കോടി നൂറുകോടിയാക്കി ഭരണാനുമതി നല്‍കിയത്. പദ്ധതി നടപ്പാക്കുന്നതോടെ പ്രദേശത്തെ ജലക്ഷാമത്തിനു പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here