ലഹരിക്കെതിരേ ആയിരം ഗോൾ കാംപെയ്ൻ കുറ്റിപ്പുറത്തു നടന്നു
കുറ്റിപ്പുറം : ലഹരിക്കെതിരേ ആയിരം ഗോൾ കാംപെയ്ൻ കുറ്റിപ്പുറത്തു നടന്നു. കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥി കൂട്ടായ്മയും കേരള യുണൈറ്റഡ് ക്ലബ്ബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനംചെയ്തു. മുജീബ് കൊളക്കാട് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, പഞ്ചായത്ത് പ്രസിഡന്റ് നസീറ പറതൊടി, എക്സൈസ് ഓഫീസർമാരായ സുനിൽ, ഗണേഷൻ, എസ്ഐ ബാബുജി, കേരള യുണൈറ്റഡ് കോച്ച് സനഫനായ്, സിദ്ധീഖ് പരപ്പാര, സി.കെ. ജയകുമാർ, ബേബി എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here