കോട്ടൂർ എ.കെ.എം ഹയർ സെക്കഡറി സ്കൂൾ “ആയിരം കാന്താരി” പദ്ധതിക്ക് തുടക്കമായി
കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കഡറി സ്കൂൾ നടപ്പാക്കുന്ന ആയിരം കാന്താരി ദ്വി വത്സര കൃഷിവ്യാപന പദ്ധതിക്ക് തുടക്കമായി.മൂന്ന് ഘട്ടങ്ങളിലായി രണ്ട് വർഷത്തിനകം ആയിരം വീടുകളിൽ കാന്താരി മുളകിൽ തൈകൾ വിതരണം ചെയ്യുന്നതാണ് പദ്ധതി. ലോക്സഭാംഗം പി.കെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽ തൈ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.
ജനപ്രതിനിധികൾ, തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, എന്നിവർക്കായി ആദ്യഘട്ടത്തിൽ മുന്നൂറ് തൈകൾ വിതരണം ചെയ്യും. പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ, പി.ടി.എ പ്രസിഡന്റ് ജുനൈദ് പരവക്കൽ, എം സെമീർ ,വിദ്യാർത്ഥികളായ മയൂഖ്,സൂരജ്, നിയാസ് എന്നിവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here