HomeNewsReligionഹജ്ജ് 2025: ഇതുവരെ ലഭിച്ചത് 11,013 അപേക്ഷകൾ

ഹജ്ജ് 2025: ഇതുവരെ ലഭിച്ചത് 11,013 അപേക്ഷകൾ

madeena

ഹജ്ജ് 2025: ഇതുവരെ ലഭിച്ചത് 11,013 അപേക്ഷകൾ

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025ൽ ഹജ്ജിന് ഇതുവരെ ഓൺലൈനായി ലഭിച്ചത് 11,013 അപേക്ഷകൾ. ഇതിൽ 2,506 പേർ 65ന് മുകളിലുള്ളവരും 1,075 പേർ ലേഡീസ് വിത്തൗട്ട് മെഹ്റം വിഭാഗത്തിൽപ്പെടുന്നവരും 7,432 പേർ ജനറൽ വിഭാഗത്തിലുമുള്ളവരാണ്. സ്വീകാര്യയോഗ്യമായ അപേക്ഷകൾക്ക് കവർ നമ്പറുകൾ അനുവദിച്ച് തുടങ്ങിയിട്ടുണ്ട്. കവർ നമ്പർ മുഖ്യ അപേക്ഷകന് തുടർന്നുള്ള ദിവസങ്ങളിൽ എസ്.എം.എസ്. ആയി ലഭിക്കും. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ അപേക്ഷകരുടെ യൂസർ ഐ.ഡിയും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തും കവർ നമ്പർ പരിശോധിക്കാം.
കവർ നമ്പറിന് മുന്നിൽ 65ന് മുകളിലുള്ളവർക്ക് കെ.എൽ.ആർ, ലേഡീസ് വിത്തൗട് മെഹറത്തിന് കെ.എൽ.ഡബ്ള്യു.എം, ജനറൽ കാറ്റഗറിക്ക് കെ.എൽ.എഫ് എന്നുമുണ്ടാവും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!