HomeNewsReligionഹജ്ജ് നറുക്കെടുപ്പ് പൂർത്തിയായി; സംസ്ഥാനത്ത് നിന്നും 11,472 പേർക്ക് അവസരം

ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയായി; സംസ്ഥാനത്ത് നിന്നും 11,472 പേർക്ക് അവസരം

haj-house

ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയായി; സംസ്ഥാനത്ത് നിന്നും 11,472 പേർക്ക് അവസരം

കരിപ്പൂർ: ഈ വർഷത്തെ ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയായി. കരിപ്പൂർ ഹജ്ജ് ഹൗസിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.ടി. ജലീൽ നറുക്കെടുപ്പ് നിർവഹിച്ചു. ഇക്കുറി സംസ്ഥാനത്ത് നിന്നും 11,472 പേർക്കാണ് അവസരം ലഭിച്ചത്. 70 വയസിന് മുകളിലുളളവരും സഹായിയും ഉൾപ്പെടുന്ന സംവരണ വിഭാഗത്തിൽ 1,199 ഉം 45 വയസിന് മുകളിലുളള സ്ത്രീകളുടെ വിഭാഗത്തിൽ അപേക്ഷ നൽകിയ 2,011 പേരും ഉൾപ്പെടെ 3,210 പേർക്ക് നേരിട്ട് അവസരം ലഭിച്ചിട്ടുണ്ട്. ബാക്കി സീറ്റുകളിലേക്കാണ് 39,905 അപേക്ഷകളിൽ നിന്ന് നറുക്കെടുപ്പ് നടത്തിയത്.
അപേക്ഷ നൽകിയവർ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ (www.keralahajcommittee.org) ഹജ്ജ് 2019 കവർ നമ്പർ സെർച്ച് എന്ന ഒാപ്ഷനിൽ കയറി പാസ്പോർട്ട് നമ്പർ നൽകിയാൽ വിശദാംശങ്ങൾ അറിയാൻ സാധിക്കും. നമ്പറുകൾ ഉൾപ്പെട്ട പട്ടിക താഴെ

Press- Selected Pilgrims Co… by on Scribd


വെയിറ്റിങ് ലിസ്റ്റിൽ ഉള്ളവർ-1 മുതൽ 1000 വരെ

Press- Waiting List Pilgrim… by on Scribd


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!