HomeNewsEventsഎടയൂർ എസ്. വി.എ.എൽ.പി സ്കൂൾ 118 മത് വാർഷികവും ഹൈടെക് ക്ലാസ് റൂമുകളുടെ ശിലാസ്ഥാപനവും യാത്രയയപ്പ് സമ്മേളനവും നടന്നു

എടയൂർ എസ്. വി.എ.എൽ.പി സ്കൂൾ 118 മത് വാർഷികവും ഹൈടെക് ക്ലാസ് റൂമുകളുടെ ശിലാസ്ഥാപനവും യാത്രയയപ്പ് സമ്മേളനവും നടന്നു

svalps-118-anniversary

എടയൂർ എസ്. വി.എ.എൽ.പി സ്കൂൾ 118 മത് വാർഷികവും ഹൈടെക് ക്ലാസ് റൂമുകളുടെ ശിലാസ്ഥാപനവും യാത്രയയപ്പ് സമ്മേളനവും നടന്നു

എടയൂർ: എസ്. വി. എ .എൽ. പി സ്കൂൾ 118 മത് വാർഷികവും ഹൈടെക് ക്ലാസ് റൂമുകളുടെ ശിലാസ്ഥാപനവും യാത്രയയപ്പ് സമ്മേളനവും അതിവിപുലമായ പരിപാടികളോടെ ഫെബ്രുവരി 1 ശനിയാഴ്ച നടന്നു. എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: കെ.ടി.ജലീൽ ഉദ്ഘാടനം നിർവ്വഹിച്ചു. വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാരവും വിവിധ മേഖലകളിൽ പ്രഗ്രാൽദ്യം തെളിയിച്ച വ്യക്തികൾക്കുള്ള സ്കൂളിന്റെ ആദരവും മന്ത്രി നൽകി. എടയൂർ ഗ്രാമ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ശുചി മുറികളുടെ താക്കോൽദാനം കെ.കെ രാജീവ് മാസ്റ്റർ, സൻജീദ് മാസ്റ്റർക്ക് കൈമാറി നിർവഹിച്ചു. ബ്ലോക്ക് മെബർ എം.മാണിക്യൻ സപ്ലിമെന്റ് പ്രകാശനം ചെയ്ത് സി വാസുദേവന് കൈമാറി. ആർ.കെ പ്രമീള, എം മാണിക്യൻ, അബ്ദുള്ള കുട്ടി ടി, ആർ.കെ സുബ്രമണ്യൻ, ഓ.കെ സുബൈദ, സലീന വി, അച്ചുതൻ മാസ്റ്റർ, മോഹനൻ മാസ്റ്റർ, പി. ഷെരീഫ് മാസ്റ്റർ, സുധാകരൻ മാസ്റ്റർ, പി പരമേശ്വരൻ, അബ്ദുൾ സമദ് ടി, എം.പി ഷാഹുൽ ഹമീദ്, എം.പി ഇസ്ഹാഖ്, കൃഷ്ണൻ എം, എം.പി ഇബ്രാഹീം മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പി. അബ്ദുൽ ഖാദർ മാസ്റ്റർ റിപ്പോർട്ട് അവതരണം നടത്തി. വിരമിക്കുന്ന അധ്യാപകരായ ശ്രീമതി എൻ. ആർ ശൈലജ ടീച്ചറും കെ ഹംസ മാസ്റ്ററും മറുപടി പ്രസംഗം നടത്തി. അമീറലി തിയ്യാട്ടിൽ സ്വാഗതവും കെ.ടി അബ്ദുൽ ഗഫൂർ മാസ്റ്റർ നന്ദിയും അർപ്പിച്ചു. തുടർന്ന് സ്കൂൾ വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാപരിപാടികളും അരങ്ങേറി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!