HomeNewsDevelopmentsസിൽവർ ലൈൻ റെയിൽപ്പാത; സ്ഥലമേറ്റെടുക്കാൻ 12 ഓഫീസുകൾതുടങ്ങുന്നു

സിൽവർ ലൈൻ റെയിൽപ്പാത; സ്ഥലമേറ്റെടുക്കാൻ 12 ഓഫീസുകൾതുടങ്ങുന്നു

k-rail

സിൽവർ ലൈൻ റെയിൽപ്പാത; സ്ഥലമേറ്റെടുക്കാൻ 12 ഓഫീസുകൾതുടങ്ങുന്നു

എടപ്പാൾ : നിർദിഷ്ട തിരുവനന്തപുരം -കാസർകോട് സിൽവർ ലൈൻ റെയിൽപ്പാതയ്ക്ക് (സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ പ്രോജക്ട്) ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി സംസ്ഥാനത്ത് 12 ഓഫീസുകൾ തുടങ്ങുന്നു. എറണാകുളം ആസ്ഥാനമായി ഒരു സ്പെഷ്യൽ െഡപ്യൂട്ടി കളക്ടർ ഓഫീസും 11 ജില്ലകളിൽ സ്പെഷ്യൽ തഹസിൽദാർ ഓഫീസുകളും ഒരു വർഷം പ്രവർത്തിപ്പിക്കാനുള്ള മൂലധനമായി 13.49,47,730 രൂപയുമനുവദിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെ 540 കിലോമീറ്റർ ദൂരത്തിലുള്ള പാത നിർമിക്കാൻ 11 ജില്ലകളിലായി 955.13 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിെന്റ തുടക്കമെന്ന നിലയിൽ നടന്ന ഉപഗ്രഹസർവേക്കു ശേഷം ഏറ്റെടുക്കേണ്ട ഭൂമികളുടെ സർവേ നമ്പറടക്കമുള്ള വിവരങ്ങൾ അതത് വില്ലേജ് ഓഫീസുകളിലേക്ക് നൽകിയിരുന്നു. ഇവ മാർക്ക് ചെയ്ത് ഉടമകൾക്ക് നോട്ടീസ് നൽകിയ ശേഷം വില നിശ്ചയിച്ചു നൽകിയാണ് ഏറ്റെടുക്കുക.
k-rail
ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വേഗത്തിലാക്കാനുമായി ആരംഭിക്കുന്ന ഓഫീസുകൾ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ആരംഭിക്കുക. എറണാകുളത്തുള്ള സ്പെഷ്യൽ െഡപ്യൂട്ടി കളക്ടർ ഓഫീസാണ് ഇത് ഏകോപിപ്പിച്ച് നിയന്ത്രിക്കുക. സ്പെഷ്യൽ തഹസിൽദാർ ഓഫീസുകളിൽ അദ്ദേഹത്തെ കൂടാതെ ജെ.എസ്., വാല്വേഷൻ അസിസ്റ്റന്റ്, റവന്യൂ ഇൻസ്‌പെക്ടർ (മൂന്ന്), സീനിയർ ക്ലർക്ക് (രണ്ട്), സർവെയർ (നാല്), ക്ലർക്ക് (രണ്ട്), വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് (മൂന്ന്), ഒ.എ. (ഒന്ന്) എന്നിങ്ങനെ 18 ജീവനക്കാരുണ്ടാകും. െഡപ്യൂട്ടി കളക്ടർ ഓഫീസിൽ ഒരു കംപ്യൂട്ടർ ഓപ്പറേറ്ററുൾപ്പെടെ ഏഴു പേരുമുണ്ടാകും.

ഓരോ ജില്ലയിലും ഏറ്റെടുക്കുന്ന ഭൂമി (ഹെക്ടറിൽ)
തിരുവനന്തപുരം : 78.42, കൊല്ലം: 83.06, ആലപ്പുഴ: 26.09, പത്തനംതിട്ട: 44.47, കോട്ടയം: 108.11, എറണാകുളം: 64.28, തൃശൂർ: 111.47, മലപ്പുറം: 109.94, കോഴിക്കോട്: 42.03, കണ്ണൂർ: 53.95, കാസർകോട്: 161.26.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!