HomeNewsEnvironmentalവളാഞ്ചേരി പ്രദേശത്ത് 12 അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തൽ

വളാഞ്ചേരി പ്രദേശത്ത് 12 അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തൽ

red-rock

വളാഞ്ചേരി പ്രദേശത്ത് 12 അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തൽ

വളാഞ്ചേരി: പ്രകൃതിയെ തുരന്നു നശിപ്പിച്ച് ജില്ലയിൽ അനധികൃത ചെങ്കൽ ക്വാറികൾ പെരുകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ റവന്യു സംഘം നടത്തിയ മിന്നൽ പരിശോധനയിൽ 12 അനധികൃത ക്വാറികൾ കണ്ടെത്തി. കുറ്റിപ്പുറം, വളാഞ്ചേരി, എടയൂർ, ഇരിമ്പിളിയം ഭാഗങ്ങളിലാണ് ഒട്ടേറെ അനധികൃത ചെങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നത്. ക്വാറികളിൽനിന്നു മാനദണ്ഡങ്ങൾ പാലിക്കാതെ നൂറുകണക്കിനു ലോഡ് കല്ലുവെട്ടി കടത്തിക്കൊണ്ടു പോകുന്നതായും വിവരം ലഭിച്ചു.
തിരൂർ തഹസിൽദാർ എൻ.ജെ.യൂജിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കല്ല് കടത്താൻ ഉപയോഗിച്ച മൂന്നു മണ്ണുമാന്തി യന്ത്രങ്ങളും ആറു ടിപ്പർലോറികളും പിടികൂടി. രണ്ടു മാസം മുൻപ് നടന്ന പരിശോധയിൽ ഇരുപത്തഞ്ചിലേറെ അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കലക്ടറും ജിയോളജി വിഭാഗവും നടപടി സ്വീകരിച്ചിരുന്നു. വരുംദിവസങ്ങളിലും പരിശോധന തുടരും. അധികൃതർ പരിശോധനയ്ക്കെത്തുന്ന വിവരം ലഭിച്ചാൽ വാഹനങ്ങൾ കടത്തിക്കൊണ്ടു പോകുന്നതിനായി ക്വാറികളിലേക്ക് പ്രത്യേക റോഡ് വെട്ടിയതായി കണ്ടെത്തി.
red-rock
കഴിഞ്ഞ ദിവസം വളാഞ്ചേരിയിൽ റവന്യു സംഘം പരിശോധനയ്ക്കെത്തുന്ന വിവരം അറിഞ്ഞ് കടത്തിയ രണ്ടു മണ്ണുമാന്തി യന്ത്രങ്ങളും ഒരു ലോറിയും പുതുതായി വെട്ടിയ റോഡിൽ പിന്തുടർന്നാണ് പിടികൂടിയത്. തുടർ നടപടികൾക്കായി കലക്ടർക്കും ജിയോളജി വിഭാഗത്തിനും റിപ്പോർട്ട് കൈമാറി. ഡപ്യൂട്ടി തഹസിൽദാർ പി.ഉണ്ണി, റവന്യു ഇൻസ്പെക്ടർ അസീബലി അക്ബർ എന്നിവർ വാഹനങ്ങൾ പിടികൂടി നടപടികൾ സ്വീകരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!