വളാഞ്ചേരിയിൽ വിവിധ രാഷ്ട്രീയ കക്ഷികളിൽ നിന്ന് 13 പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു
വളാഞ്ചേരി: വളാഞ്ചേരി പ്രദേശത്ത് വിവിധ രാഷ്ട്രീയ കക്ഷികളിൽ സജീവ പ്രവർത്തകരായിരുന്ന 13 പേർ കോൺഗ്രസിൽ ചേർന്നു. വളാഞ്ചേരിയിൽ യുവമോർച്ച നേതാവായിരുന്നു ജിത്തു മോൻ, ബി.ജെ.പി പ്രവർത്തകരായിരുന്ന മോഹനൻ കതിരുകുന്ന്, സജീഷ് കെ ടി, സി.പി.എം പ്രവർത്തകരായിരുന്ന മൊയ്‌ദീൻകുട്ടി, മോഹനൻ, മണികണ്ഠൻ, ശ്രീജിത്ത്, ഷിജിത്ത്, സുബിൻ ബാബു, ഷബീർ, സൈഫുദ്ധീൻ, സുഹേഷ് വാസു, ഫൈറൂസ് തുടങ്ങി 13 പേരാണ് പാർട്ടിയിൽ ചേർന്നത്. ഞായറാഴ്ച നടന്ന വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്, കെ.എസ്.യു സംയുക്ത കൺവെൻഷനിൽ ഡിസിസി പ്രസിഡൻ്റ് വി.എസ് ജോയ് പാർട്ടിയിലേക്ക് വന്നവരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നൗഫൽ പാലാറ അധ്യക്ഷത വഹിച്ചു. മുൻ ഡിസിസി പ്രസിഡന്റ് ഇ. മുഹമ്മദ് കുഞ്ഞി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പാച്ചേരി, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ വി. മധുസൂദനൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. മുജീബ് കൊളക്കാട്, കെ.വി ഉണ്ണികൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസൈനാർ, മുഹമ്മദ് പാറയിൽ, സുബൈർ മുല്ലഞ്ചേരി, റംല മുഹമ്മദ്, ശബാബ് വാക്കരത്ത്, വിനു പുല്ലാനൂർ, അസീസ്, കെ.കെ അസ്ഹറുദ്ധീൻ. സുനിൽ, രാജേഷ് വി.കെ, ഹാഷിം ജമാൻ, സുജിത് എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here