കുറ്റിപ്പുറം ചെമ്പിക്കലിൽ ഭാരതപുഴയിൽ കുളിക്കാനിറങ്ങിയ 12 കാരൻ മുങ്ങി മരിച്ചു
കുറ്റിപ്പുറം: ഭാരതപുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങി മരിച്ചു.പാഴൂർപുത്തൻ പിടിയേക്കൽ സൈനുദീന്റെ മകൻ മുഹമ്മദ് സനൂപ്(12) ആണ് ചെമ്പിക്കല്‍ ഭാഗത്ത് കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്. വ്യാഴാഴ്ച്ച വൈകുന്നേരം 4-മണിയോടേയാണ് അപകടം. ബന്ധുവായ ഒരു കുട്ടിക്കൊപ്പമാണ് മുഹമ്മദ് സനൂപ് കുളിക്കാനെത്തിയത്.കുളിക്കുന്നതിനിടെ വെള്ളത്തില്‍ താഴ്ന്നു പോവുകയായിരുന്നു.ഒപ്പമുണ്ടായിരുന്ന കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി നടത്തിയ തെരച്ചിലിനിടയിലാണ് മുഹമ്മദ് സനൂപിനെ കിട്ടിയത്. അമാന ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. പാഴൂര്‍ എ.യു.പി.സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിയായിരുന്നു.മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
മാതാവ്. ആയിഷ. സഹോദരങ്ങൾ.സൈഫുദീന്‍, ജുമൈലത്ത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here