വളാഞ്ചേരി ടി.ആർ.കെ.യു.പി സ്കൂൾ നൂറ്റി ഇരുപത്തിഒന്നാം വാർഷികാഘോഷത്തിന് തുടക്കമായി
വളാഞ്ചേരി : വളാഞ്ചേരി ടി.ആർ.കെ.യു.പി സ്കൂൾ നൂറ്റി ഇരുപത്തിഒന്നാം വാർഷികാഘോഷത്തിന് തിങ്കളാഴ്ച തുടക്കമായി. വാർഷികഘോഷം തിങ്കളാഴ്ച രാവിലെ മുനിസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സി രാജേഷ് അധ്യക്ഷനായി. സംസ്ഥാന ബാലാവകാശ കമ്മീഷൻ മെമ്പർ സി വിജയകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു.മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, കൗൺസിലർമാരായ തസ്ലീമ നദീർ, ഇ പി അച്യുതൻ, കുറ്റിപ്പുറം ബി.ആർ.സി ബി.പി.ഒ ടി മുഹമ്മദ് സലീം, പി.ടി.എ വൈസ് പ്രസിഡന്റ് നാസർ കൊട്ടാരം, മാനേജ്മെന്റ് പ്രതിനിധി കെ വി സജീവ്, എം ടി എ പ്രസിഡന്റ് കെ വിനീത, സ്കൂൾ ലീഡർ പി ദേവിക എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക കെ സ്മിത സ്വാഗതവും സീനിയർ അസിസ്റ്റന്റ് പി എസ് ഗോവിന്ദരാജൻ നന്ദിയും പറഞ്ഞു.
ബുധനാഴ്ച പകൽ 3 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം പ്രൊ കെ കെ ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ ഉത്ഘാടനം ചെയ്യും.കൈരളി പട്ടുറുമാൽ ഫെയിം ഫിറോസ് ബാബു, ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ഫെയിം ആഗ് നസ് ബിനോയ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ചടങ്ങിൽ വെച്ച് സ്കൂളിലെ പൂർവ്വ അധ്യാപകരെ ആദരിക്കും. തുടർന്ന് വള്ളുവനാട് ചെമ്പരത്തി ടീമിന്റെ നേരു പാട്ടുകളും നാട്ടു കാഴ്ചകളും അരങ്ങേറും. വാർഷികാഘോഷത്തിന്റെ ഭാഗമായി മൂന്ന് ദിവസവും മാതൃസമിതിയുടെ നേതൃത്വത്തിൽ അമ്മ വിഭവം എന്ന പേരിൽ നാലു മണി പലഹാരങ്ങളുടെ വിൽപ്പന സ്റ്റാൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here