വട്ടപ്പാറയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് 13 പേർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ 13 പേർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. മാരുതി സുസുക്കി ബലേനോ കാറും ടെമ്പോ ട്രാവലറും സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത്. സ്ഥിരം അപകടമേഖയായ വട്ടപ്പാറ വളവിനു സമീപമുള്ള ഇറക്കത്തിൽ എസ്.എൻ.ഡി.പി ഓഫീസിന് സമീപം വച്ചാണ് അപകടമുണ്ടായത്. കാറിൻ്റെ മുൻവശം പൂർണമായി തകർന്നു. അപകടത്തെ തുടർന്ന് അല്പ സമയം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു.
അപകടത്തിൽ പരിക്കേറ്റ കഞ്ഞിപ്പുര കടക്കാടൻ ആബിദ (35), ആതവനാട് പാലാട് മുഹമ്മദ് ജാസിൽ (17), തിരൂർ പുല്ലൂർ പാലക്കപറമ്പിൽ അഞ്ചലി (21), തിരൂർ പുല്ലൂർ പാലക്കപറമ്പിൽ വിജിത (30), ആതവനാട് പാലാട്ട് ഷാജി മോൻ (40), കൊപ്പം വിളയൂർ കളരിക്കൽ രാകേഷ് (32), കരിപ്പോൾ കടക്കാടൻ ജലാലുദ്ധീൻ (27), കരിപ്പോൾ കടക്കാടൻ അഷ്കറലി (32), തിരൂർ പുല്ലൂർ പാലക്കപറമ്പിൽ നളിനി (68), കരിപ്പോൾ കടക്കാടൻ നഫീസ (58), കരിപ്പോൾ കടക്കാടൻ റാഷിദ (21), കരിപ്പോൾ കടക്കാടൻ നസീറ (27) തിരൂർ പുല്ലൂർ പാലക്കപറമ്പിൽ അനാമിക (7) എന്നിവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. ഇതുവഴിയുള്ള ഗതാഗതം പുനരാരംഭിച്ചിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here