ഇരിമ്പിളിയത്ത് പതിനാല് വയസുകാരിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ഇരിമ്പിളിയം: ഇരിമ്പിളിയത്ത് പതിനാല് വയസുകാരിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുനിലം കുളത്തിങ്ങല്‍ ബാലകൃഷ്ണൻ ഷീബ ദമ്പതികളുടെ മകള്‍ ദേവിക (14)യെയാണ് ഇന്ന് വൈകീട്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുനിലത്ത് പുളിയാപ്പറ്റക്കുഴിയിലെ ആൾത്താമസമില്ലാത്ത വീടിന്റെ പരിസരത്താണ് കുട്ടിയുടെ മൃതദേഹം കിടന്നത്. തിങ്കളാഴ്ച്ച വൈകീട്ട് മുതല്‍ കുട്ടിയെ കാണാനുണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ തെരെച്ചിലിലാണ് മൃതദേഹം കണ്ടെത്തുന്നത്.
തീ കൊളുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന മണ്ണെണ്ണ പാത്രവും പോലീസ് വീടിന്റെ പരിസരത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍ കരീം, തിരൂര്‍ ഡി.വൈ.എസ്.പി കെ.എ സുരേഷ് ബാബു, വളാഞ്ചേരി സി.ഐ എം.കെ ഷാജി എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ചൊവ്വാഴ്ച മഞ്ചേരി മെഡിക്കല്‍ കോളേജിൽ മൃതദേഹം കോവിഡ് പരിശോധനകള്‍ നടത്തിയതിനു ശേഷം മേല്‍നടപടികൾ സ്വീകരിക്കും. ഇരിമ്പിളിയം ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ ഒന്പതതാം ക്ലാസ് വിദ്യാര്‍ത്ഥി നിയായിരുന്നു ദേവിക. സഹോദരങ്ങൾ: ദേവനന്ദ, ദീക്ഷിത്
Summary: Body of a 14-year-old girl found burnt at irimbiliyam
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here