പൊതു ഇടങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടിയാൽ നടപടി; നിയന്ത്രണം 31 വരെ
തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആൾക്കൂട്ടങ്ങൾ നിരോധിച്ച് സർക്കാർ ഉത്തരവായി. ഒരു സമയം അഞ്ചു പേരിൽ കൂടുതൽ കൂട്ടംകൂടാൻ പാടില്ല. വെള്ളിയാഴ്ച രാവിലെ ഒൻപതു മുതൽ 31വരെയാണ് നിയന്ത്രണം. അഞ്ചു പേരിൽ കൂടുതൽ പൊതു ഇടങ്ങളിൽ കൂട്ടം കൂടിയാൽ ക്രിമിനൽ നടപടിച്ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കും.
മരണ, വിവാഹ ചടങ്ങുകൾക്ക് നിലവിലുള്ള ഇളവുകൾ തുടരും. തീവ്ര രോഗബാധിത മേഖലകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ജില്ലകളിലെ സ്ഥിതി വിലയിരുത്തി ദുരന്ത നിവാരണ നിയമപ്രകാരം ജില്ലാ മജിസ്ട്രേട്ടുമാർക്ക് ആവശ്യമായ ക്രിമിനൽ നടപടി സ്വീകരിക്കാം. ആവശ്യമെങ്കിൽ 144 ഉൾപ്പെടെ പ്രഖ്യാപിക്കാമെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here