കോവിഡ് – 19 പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ 31 വരെ നീട്ടി
മലപ്പുറം: കോവിഡ് – 19 പശ്ചാത്തലത്തിൽ ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ 31 വരെ നീട്ടി. സിആർപിസി 144 പ്രകാരമാണ് നിരോധനാജ്ഞ നീട്ടി ഉത്തരവിറക്കിയത്. നിരോധനാജ്ഞ 17 അർധരാത്രി അവസാനിച്ചതോടെയാണ് പുതിയ ഉത്തരവ്. ഇതോടെ നിലവിലുള്ള നിയന്ത്രണങ്ങൾ ജില്ലയിൽ തുടരും.
18 പുതിയ കേസുകള്‍
നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയിൽ പൊലീസ് 18 കേസുകൾകൂടി വെള്ളിയാഴ്ച രജിസ്റ്റർചെയ്തു. വിവിധ സ്റ്റേഷനുകളിലായി 18 പേരെയും അറസ്റ്റുചെയ്തു. നിർദേശങ്ങൾ ലംഘിച്ച് നിരത്തിലിറക്കിയ അഞ്ച് വാഹനങ്ങൾ പിടിച്ചെടുത്തു. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റർചെയ്ത കേസുകളുടെ എണ്ണം 4285 ആയി. മാസ്‌ക് ധരിക്കാതെ വീടുകളിൽനിന്ന് പുറത്തിറങ്ങിയ 182 പേർക്കെതിരെ വെള്ളിയാഴ്ച പൊലീസ് കേസെടുത്ത് പിഴ ഈടാക്കി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here